ന്യൂഡൽഹി: സ്കൂളിലെ സഹവിദ്യാർത്ഥിയടക്കമുള്ള സംഘം മർദിച്ച 17കാരൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ഡിസംബർ 15-ന് സ്കൂളിൽ നിന്ന് വീട്ടിലേക്ക് മടങ്ങവെയാണ് പ്ലസ് ടു വിദ്യാർത്ഥിക്ക് ക്രൂരമായി മർദനമേറ്റത്.
17കാരനും വലിയൊരു സംഘവുമായെത്തിയ മറ്റൊരു വിദ്യാർത്ഥിയും തമ്മിൽ വാക്കേറ്റവും അടിയുമുണ്ടാവുകയായിരുന്നു. കുട്ടിക്ക് തലക്കും മുഖത്തിനും ഗുരുതരമായി പരിക്കേറ്റു. എന്നാൽ, സംഭവത്തിൽ ആരുടെ പേരിലും പരാതി ലഭിച്ചിട്ടില്ലെന്ന് ഡൽഹി പൊലീസ് പറഞ്ഞു. തർക്കം ഇരുകൂട്ടരും പരിഹരിക്കുകയായിരുന്നു. 17കാരൻ സമീപത്തെ ക്ലിനിക്കിൽ ചികിത്സ തേടിയതിനു ശേഷം വീട്ടിലേക്കു പോയി.
Read Also : ഉത്സവകാലം കഴിഞ്ഞു, നിറം മങ്ങി ക്രെഡിറ്റ് കാർഡ് ചെലവാക്കലുകൾ! ഏറ്റവും പുതിയ കണക്കുകൾ ഇങ്ങനെ
ഡിസംബർ 12നും ഇരുവിദ്യാർത്ഥികളും തമ്മിൽ വാക് തർക്കം നടന്നിരുന്നതായും പൊലീസ് വ്യക്തമാക്കി. ഇതിന്റെ വൈരാഗ്യത്തിലാണ് സ്കൂളിലെ വിദ്യാർത്ഥി 17 കാരനെ സംഘം ചേർന്ന് മർദിച്ചത്. എന്നാൽ, കഴിഞ്ഞ ദിവസം കുട്ടിയുടെ ആരോഗ്യനില വഷളാവുകയും അബോധാവസ്ഥയിലാവുകയും ചെയ്തു. തുടർന്ന്, ജി.ടി.ബി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഡോക്ടർമാർ ആർ.എം.എൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പറഞ്ഞു. എന്നാൽ, ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. കുട്ടിയുടെ പിതാവിന്റെ പരാതിയിൽ മർദിച്ചവർക്കു നേരെ കേസെടുത്തു.
Post Your Comments