കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ ബസ് സ്റ്റാന്റിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഹോംഗാർഡിനെ മർദിച്ച് രക്ഷപ്പെട്ട ബസ് ഡ്രൈവർ പൊലീസ് പിടിയിൽ. കൊടുങ്ങല്ലൂർ- തിരുവില്വാമല റൂട്ടിൽ സർവിസ് നടത്തുന്ന ലൂതർ ബസിലെ ഡ്രൈവർ കരുവന്നൂർ മനാഞ്ചേരി ട്രിൻസാൻ തോമസ്(36) ആണ് അറസ്റ്റിലായത്. കൊടുങ്ങല്ലുർ സ്റ്റേഷൻ ഹോംഗാർഡ് രാജേന്ദ്രൻ ആണ് മർദനത്തിനിരയായത്. രാജേന്ദ്രൻ കൊടുങ്ങല്ലുർ താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ശനിയാഴ്ച വൈകീട്ട് 4.30-നാണ് കേസിനാസ്പദമായ സംഭവം. സമയത്തിന് മുമ്പേ സ്റ്റാൻഡിൽ പ്രവേശിച്ചതിനെ തുടർന്ന്, രാജേന്ദ്രൻ ബസ് അവിടെ നിന്നും മാറ്റിയിടാൻ പറഞ്ഞതിലുള്ള വിരോധമാണ് മർദനത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു.
Read Also : ഗൂഗിൾ ക്രോം ഉപഭോക്താക്കൾക്ക് വീണ്ടും ജാഗ്രതാ നിർദ്ദേശം! പുതിയ വേർഷൻ ഉടൻ അപ്ഡേറ്റ് ചെയ്തോളൂ
ഇൻസ്പെക്ടർ ഇ.ആർ. ബൈജുവിന്റെ നേതൃത്വത്തിൽ, എസ്.ഐ. ഹരോൾഡ് ജോർജ്, കശ്യപൻ, സിവിൽ പൊലീസ് ഓഫീസർ ജെമേഴ്സൻ എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Post Your Comments