കൊടുവള്ളി: എളേറ്റില്‍ വട്ടോളിയില്‍ യുവാവിനെ കാറില്‍ കയറ്റിക്കൊണ്ടു പോയി ക്രൂരമായി മര്‍ദിച്ച് റോഡരികില്‍ ഉപേക്ഷിച്ച കേസിൽ മൂന്നു പേർ പൊലീസ് പിടിയിൽ. കിഴക്കോത്ത് ആവിലോറ പാറക്കൽ അബ്ദുറസാഖ്(51), സക്കരിയ(36), റിയാസ്(29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഡിസംബർ 12നായിരുന്നു സംഭവം. അബ്ദുറസാഖിനെ ചൊവ്വാഴ്ച വീട്ടിൽനിന്നും മറ്റു രണ്ടു പേരെ ബുധനാഴ്ച രാവിലെ ആവിലോറേ റോഡിൽ നിന്നുമാണ് പിടികൂടിയത്. ഇവരിൽനിന്നും തട്ടിക്കൊണ്ടു പോകുന്നതിനായി ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു.
Read Also : ബിനോയ് വിശ്വം തന്നെ സിപിഐ സംസ്ഥാന സെക്രട്ടറി, കെ.ഇ ഇസ്മായിലിന് മറുപടി
എളേറ്റില്‍ വട്ടോളിയില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചോലയില്‍ മുഹമ്മദ് ജസീമിനെയാണ് കടയിലെത്തിയ സംഘം സംസാരിക്കാന്‍ ഉണ്ടെന്നു പറഞ്ഞു കാറില്‍ കയറ്റിക്കൊണ്ടുപോയത്. ജസീമിന്റെ കടയില്‍ എത്തിയിരുന്ന ഒരു യുവതിയുമായി ബന്ധമുണ്ടെന്ന് മൊഴി നല്‍കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അക്രമമെന്ന് ജസീം പറയുന്നു. കത്തറമ്മല്‍ ഭാഗത്തെ ആളില്ലാത്ത വീട്ടിലെത്തിച്ച് കത്തി, വാള് തുടങ്ങിയവ ഉപയോഗിച്ച് ക്രൂരമായി മർദിക്കുകയായിരുന്നു.
കൊടുവള്ളി പൊലീസ് സി.ഐ കെ. പ്രജീഷ് ആണ് പ്രതികളെ പിടികൂടിയത്. അറസ്റ്റ് ചെയ്തവരെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Post Your Comments