KeralaLatest NewsNews

ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം; ചെറുകിട വ്യാപാരികള്‍ക്ക് ലാഭം 2000 രൂപ

തിരുവനന്തപുരം: ഒറ്റത്തവണ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിരോധനം ചെറുകിട വ്യാപാരികള്‍ക്ക് ലാഭം 2000 രൂപ. സാധനങ്ങള്‍ വാങ്ങുന്നവര്‍ക്കു മുന്‍പ് സൗജന്യമായാണ് കവറുകള്‍ നല്‍കിയിരുന്നത്. എന്നാല്‍ പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ ഉപയോഗം നിരോധിച്ചതോടെ ഇതിനായി നീക്കി വച്ച തുക ലാഭിക്കാന്‍  കഴിയുന്നുണ്ടെന്നാണ്
വ്യാപാരികള്‍ പറയുന്നത്. ഇത്തരത്തില്‍ അവര്‍ക്ക ഒരു മാസം ലാഭിക്കാന്‍ കഴിഞ്ഞത് 2000 രൂപയാണ്.

ബയോ ഡീഗ്രേഡബിള്‍ ക്യാരി ബാഗുകളിലാണ് ഇപ്പോള്‍ വ്യാപാരികളില്‍ സാധനങ്ങള്‍ നല്‍കുന്നത്. ചെറിയ കവറിനു 3.90 രൂപയും വലിയ കവറിന് 8.00 രൂപയും വിലയിട്ടാണ് ഇതിന്റെ വില്‍പന. വളരെ തുച്ഛമാണെങ്കിലും ഇതിന്റെ വില്‍പനയിലൂടെയും ലാഭമുണ്ട്. ലാഭമെടുക്കാതെ കവറിന്റെ വില മാത്രം ഈടാക്കുന്ന വ്യാപാരികളുമുണ്ട്

നിരോധനത്തിനു മുന്‍പ് ഒരു സാധാരണ ചെറുകിട പലചരക്കു കടയില്‍ പ്രതിമാസം വേണ്ടി വന്നിരുന്നതു ശരാശരി 4-5 കിലോഗ്രാം പ്ലാസ്റ്റിക് ക്യാരി ബാഗുകളാണ്. ഒരു കിലോഗ്രാം ക്യാരി ബാഗ് വാങ്ങിയാല്‍ ഒരാഴ്ചത്തേക്കു പോലും തികയുമായിരുന്നില്ല. 50 പൈസ ലാഭം കിട്ടിയിരുന്ന ഒരു കവര്‍ പാല്‍ വില്‍ക്കുമ്പോള്‍ പോലും പലപ്പോഴും ഒരു രൂപയുടെ കവര്‍ സൗജന്യമായി നല്‍കേണ്ടി വരുമായിരുന്നു എന്നു വ്യാപാരികള്‍ പറയുന്നു. പതിവുകാരെ വെറുപ്പിക്കാതിരിക്കാന്‍ ഈ നഷ്ടം ഏറ്റെടുക്കുകയായിരുന്നു പലരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button