Latest NewsNewsIndia

പ്ലാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചി ഉപയോഗിക്കണം: ആഹ്വാനവുമായി പ്രധാനമന്ത്രി

ന്യൂഡൽഹി: ജനങ്ങൾ പ്ലാസ്റ്റിക് ബാഗിന് പകരം തുണി സഞ്ചി ഉപയോഗിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മൻ കീ ബാത്തിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സ്വച്ഛ് ഭാരത് പദ്ധതിയുടെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടങ്ങളിൽ ഒന്നാണ് മാലിന്യ സംസ്‌കരണമെന്നും അദ്ദേഹം പറഞ്ഞു.

Read Also: ‘എസ്.എഫ്.ഐക്കാർ മയക്കുമരുന്ന് ഉപയോഗിക്കുന്നു,വൃത്തികേടുകൾ ചെയ്യുന്നു’: ആരോപണമുന്നയിച്ച അധ്യാപികയ്ക്കെതിരെ വിദ്യാർത്ഥികൾ

ശുചീകരണ യജ്ഞങ്ങളിൽ ബഹുജന പങ്കാളിത്തം ഉറപ്പാക്കാനും ജനങ്ങളിൽ ശുചിത്വ ബോധം വളർത്താനും സ്വച്ഛ് ഭാരത് വലിയ തോതിൽ പ്രയോജനപ്പെട്ടു. പ്ലാസ്റ്റിക് നിർമാർജ്ജനത്തിൽ രാജ്യത്തെ സ്ത്രീകൾ വലിയ തോതിൽ പങ്കാളികളാകുന്നുണ്ട്. പാൽക്കവറുകളിൽ നിന്നും മറ്റ് പ്ലാസ്റ്റിക് വസ്തുക്കളിൽ നിന്നും കൂടകളും മൊബൈൽ സ്റ്റാൻഡുകളും നിർമ്മിക്കുന്ന വനിതാ സ്വയം സഹായ സംഘങ്ങളെ പ്രധാനമന്ത്രി അനുമോദിക്കുകയും ചെയ്തു.

ഇന്ത്യൻ നിർമ്മിത കളിപ്പാട്ടങ്ങൾ പ്രചരിപ്പിക്കണമെന്ന തന്റെ ആഹ്വാനത്തോട് മികച്ച പ്രതികരണമായിരുന്നു ജനങ്ങളിൽ നിന്ന് ലഭിച്ചത്. അതിന് ഏവരോടും നന്ദി അറിയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൻ കീ ബാത്തിലൂടെ അദ്ദേഹം എല്ലാവർക്കും ഹോളി ആശംസകൾ നേരുകയും ചെയ്തു.

Read Also: യുവജന കമ്മീഷനിലെ ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കാന്‍ പണമില്ല, വീണ്ടും 26 ലക്ഷം ആവശ്യപ്പെട്ട് ചിന്ത

shortlink

Related Articles

Post Your Comments

Related Articles


Back to top button