Latest NewsNewsInternationalBahrainGulf

സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തും: തീരുമാനവുമായി ബഹ്‌റൈൻ

മനാമ: സെപ്തംബർ മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ബഹ്‌റൈൻ. വാണിജ്യ, വ്യവസായ മന്ത്രാലയമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായും, മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായുമാണ് പുതിയ തീരുമാനം. 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്കാണ് ഈ നിരോധനം ബാധകമാകുന്നത്.

Read Also: ഏലത്തോട്ടത്തില്‍ നിന്നും മരങ്ങള്‍ മുറിച്ച സംഭവം : ഉടമ പൊലീസ് പിടിയിൽ

സെപ്തംബർ 19 മുതൽ 35 മൈക്രോണിൽ താഴെ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ വിൽക്കുന്നതും, ഉത്പാദിപ്പിക്കുന്നതും, വിതരണം ചെയ്യുന്നതും, ഇറക്കുമതി ചെയ്യുന്നതും നിരോധിക്കും. അതേസമയം, 35 മൈക്രോണിൽ കൂടുതൽ കനമുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഈ നിരോധനം ബാധകമല്ല.

കയറ്റുമതി ആവശ്യങ്ങൾക്കുള്ള പ്ലാസ്റ്റിക് ബാഗുകൾ, മെഡിക്കൽ ആവശ്യങ്ങൾക്കായുള്ള പ്ലാസ്റ്റിക് ബാഗുകൾ, മാലിന്യ വസ്തുക്കളുടെ നിർമാർജ്ജനത്തിനുപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയവയെയും നിരോധനം ബാധിക്കില്ല.

Read Also: മുംബൈയുടെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിച്ചു: എട്ടാം മത്സരത്തിലെ തോല്‍വിയോടുപമിച്ച് ‘എട്ട്’ ചേര്‍ത്ത് ട്രോളന്‍മാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button