Latest NewsNewsInternationalGulfQatar

ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം: അറിയിപ്പുമായി ഖത്തർ

ദോഹ: ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഖത്തർ. നവംബർ 15 മുതലാണ് നിരോധനം പ്രാബല്യത്തിൽ വരുന്നത്. ഖത്തർ നഗരസഭ മന്ത്രാലയം വാർത്താ സമ്മേളനത്തിലാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. സ്ഥാപനങ്ങൾ, കമ്പനികൾ, ഷോപ്പിങ് സെന്ററുകൾ എന്നിവിടങ്ങളിലെല്ലാം പാക്കേജിങ്, അവതരണം, വിതരണം, സാധനങ്ങൾ കൊണ്ടുപോകൽ, ഉത്പന്നങ്ങൾ കൊണ്ടു പോകൽ തുടങ്ങി എല്ലാത്തരം വ്യാപാര ചരക്കുകളിലും ഒറ്റത്തവണ ഉപയോഗിച്ചു കളയുന്ന പ്ലാസ്റ്റിക് ബാഗുകൾ ഉപയോഗിക്കാൻ പാടില്ലെന്നാണ് നിർദ്ദേശം.

Read Also: ‘പകൽ കൂടെ നിന്ന് ഇങ്കുലാബ് വിളിക്കുന്നവൻ രാത്രിയിൽ ഇതുപോലെ നിൻ്റെയൊക്കെ മോന്ത അടിച്ചു പൊളിക്കും’: വിമർശനം

അടുത്തിടെയാണ് പ്ലാസ്റ്റിക് ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തി കൊണ്ടുള്ള നഗരസഭ മന്ത്രാലയത്തിന്റെ തീരുമാനത്തിന് മന്ത്രിസഭ അനുമതി നൽകിയത്. പരിസ്ഥിതി സംരക്ഷണവും ജൈവവൈവിധ്യം നിലനിർത്താനും ലക്ഷ്യമിട്ടുള്ള നടപടികളുടെ ഭാഗമായിട്ടായിരുന്നു പുതിയ നീക്കം.

ഒറ്റത്തവണ ഉപയോഗിക്കുന്നതിന് പകരം അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരം നിർമിച്ച പുനരുപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, നശിപ്പിക്കാവുന്നവ, കടലാസുകൾ കൊണ്ടു നിർമിച്ചതോ അല്ലെങ്കിൽ തുണികൊണ്ടുള്ള ബാഗുകൾ, വേഗത്തിൽ നശിപ്പിക്കാവുന്ന സാമഗ്രികൾ ഉപയോഗിച്ച് നിർമിച്ചവ എന്നിവ വേണം ഉപയോഗിക്കേണ്ടത്. പ്ലാസ്റ്റിക് ബാഗുകൾ അവയുടെ വിഭാഗം അനുസരിച്ച് നശിക്കുന്നതോ പുനരുപയോഗിക്കാൻ കഴിയുന്നതോ ആണെന്നു വ്യക്തമായി സൂചിപ്പിക്കുന്ന ചിഹ്നം അച്ചടിക്കണമെന്നും നിർദ്ദേശമുണ്ട്.

Read Also: പ്രണയം നടിച്ച്‌ മൈസൂരുവിലെ പതിനേഴുകാരിയെ കോഴിക്കോട്ടെത്തിച്ച് പീഡിപ്പിച്ചു: 17 കാരൻ നിരീക്ഷണത്തിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button