ദോഹ: ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനത്തിനുള്ള കരട് പ്രമേയത്തിന് അംഗീകാരം നൽകി ഖത്തർ ക്യാബിനറ്റ്. ഖത്തർ പ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽ താനിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് പ്ലാസ്റ്റിക് ബാഗുകൾ നിരോധിക്കുന്നത് ശുപാർശ ചെയ്തു കൊണ്ടുള്ള കരട് പ്രമേയത്തിന് ഖത്തർ ക്യാബിനറ്റ് അംഗീകാരം നൽകിയത്.
Read Also: വിപണിയിൽ തരംഗം സൃഷ്ടിച്ച് മൂത്രത്തില്‍ നിന്നുണ്ടാക്കിയ ബിയർ: കുടിച്ചവര്‍ക്ക് പറയാനുള്ളത്
പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിനും, പ്രകൃതിയെ സംരക്ഷിക്കുന്നതിനും, മലിനീകരണം നിയന്ത്രിക്കുന്നതിനുമായാണ് ഇത്തരമൊരു നടപടി. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ സാധനങ്ങൾ പൊതിയുന്നതിനോ, വസ്തുക്കളുടെ പാക്കിങ്ങിനോ, സാധനങ്ങൾ വിതരണം ചെയ്യുന്നതിനോ ഉപയോഗിക്കുന്നതിൽ നിന്ന് രാജ്യത്തെ സ്ഥാപനങ്ങൾ, വ്യാപാരശാലകൾ, വാണിജ്യ കേന്ദ്രങ്ങൾ എന്നിവയെ വിലക്കുക എന്നാണ് കരട് പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് പകരം വീണ്ടും ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾ, ബയോഡീഗ്രേഡബിൾ പ്ലാസ്റ്റിക് ബാഗുകൾ, പേപ്പർ ബാഗുകൾ, തുണിസഞ്ചികൾ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ബാഗുകളുടെ ഉപയോഗം തുടങ്ങിയവ സമൂഹത്തിൽ പ്രോത്സാഹിപ്പിക്കണമെന്നും കരട് നിർദ്ദേശത്തിൽ പറയുന്നു.
Post Your Comments