Latest NewsNewsInternationalGulfOman

ജനുവരി മുതൽ പ്ലാസ്റ്റിക് ബാഗുകളുടെ ഇറക്കുമതിയ്ക്ക് വിലക്കേർപ്പെടുത്തും: അറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: 2023 ജനുവരി മുതൽ രാജ്യത്തേക്ക് പ്ലാസ്റ്റിക് ബാഗുകൾ ഇറക്കുമതി ചെയ്യുന്നതിന് വിലക്കേർപ്പെടുത്താൻ തീരുമാനിച്ച് ഒമാൻ. നിയമലംഘനം നടത്തുന്നവർക്ക് 1000 റിയാൽ പിഴ ചുമത്തുമെന്ന് ഒമാൻ അറിയിച്ചു. ഒമാൻ മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ട്രി ആൻഡ് ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷനാണ് ഇക്കാര്യം അറിയിച്ചത്. ലംഘനങ്ങൾ ആവർത്തിക്കുന്നവർക്ക് ഇരട്ടി പിഴയായിരിക്കും ചുമത്തുക.

Read Also: ഹൃദയസ്തംഭനം സംഭവിക്കുന്നത് രാവിലെ നാല് മണിക്കും പത്ത് മണിക്കും ഇടയില്‍: ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

2021 ജനുവരി 1 മുതൽ ഒമാൻ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ബാഗുകൾക്ക് ഒമാൻ നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ നടപടിയുടെ തുടർച്ചയെന്നോണമാണ് ഇത്തരം ഉത്പന്നങ്ങളുടെ ഇറക്കുമതി നിരോധിക്കാൻ തീരുമാനിച്ചത്. പരിസ്ഥിതിയോട് ഇണങ്ങിയ ജീവിത രീതികൾ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഒമാനിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിൽ ബാഗുകൾക്ക് നിരോധനം ഏർപ്പെടുത്തിയത്.

Read Also: കണ്ണൂര്‍ സര്‍വകലാശാല വൈസ് ചാന്‍സലറുടെ പുനര്‍നിയമനം,മുഖ്യമന്ത്രി ഇടപെട്ടു: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button