സംസ്ഥാനത്ത് നോൺ വൂവൺ ബാഗുകളുടെ നിരോധനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് നോൺ വൂവൺ ബാഗ് മാനുഫാക്ചേഴ്സ് അസോസിയേഷൻ. 60 ജിഎസ്എമ്മിന് മുകളിലുള്ള നോൺ വൂവൺ ബാഗുകളുടെ നിരോധനമാണ് ഹൈക്കോടതി റദ്ദ് ചെയ്തത്. നിരോധിച്ച ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ പട്ടികയിൽ നോൺ വൂവൺ ബാഗ് ഉൾപ്പെടുത്തിയിരുന്നു. ഇതിനെതിരെ ബാഗ് നിർമ്മാതാക്കളുടെ സംഘടന ഹർജി ഫയൽ ചെയ്യുകയായിരുന്നു. ‘വ്യവസായ സംരംഭങ്ങൾക്ക് ഊർജ്ജം പകരുന്ന വിധിയാണ് ഹൈക്കോടതിയുടേത്’, അസോസിയേഷൻ പ്രസിഡന്റ് നിബു കാസിം പറഞ്ഞു.
കേന്ദ്ര നിയമം നിലനിൽക്കെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന നിരോധനത്തിന് പ്രസക്തിയില്ലെന്ന് സംഘടന അറിയിച്ചിരുന്നു. ഈ വാദത്തെയാണ് ഹൈക്കോടതി ശരിവെച്ചത്. അതേസമയം, 60 ജിഎസ്എമ്മിന് താഴെയുള്ള ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കാരി ബാഗുകളുടെ നിരോധനം പിൻവലിച്ചിട്ടില്ല. ഇത്തരത്തിലുള്ള ബാഗുകളുടെ നിരോധനം തുടരുന്നതാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
Also Read: കരിപ്പൂരിൽ ഒരു കിലോയിലേറെ സ്വര്‍ണ്ണ മിശ്രിതം പിടികൂടി; മഞ്ചേരി സ്വദേശി അറസ്റ്റില്‍
Post Your Comments