ദില്ലി: തന്റെ മുഖത്തിന്റെ തിളക്കത്തിനു പിന്നിലെ രഹസ്യം വെളിപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താൻ കഠിനമായി ജോലി ചെയ്യും. അപ്പോൾ നന്നായി വിയര്‍ക്കും. ആ വിയര്‍പ്പ് തുടയ്ക്കല്‍ എന്റെ മുഖത്തിന് മസ്സാജിന്റെ ഫലമാണ് നല്‍കുന്നത്. അതെന്റെ മുഖത്തിന് തേജസ്സ് നല്‍കും. ഡല്‍ഹിയില്‍ കുട്ടികള്‍ക്കുള്ള ധീരതാ അവാര്‍ഡ് ദാന വേദിയിലാണ് മോദി തന്‍റെ മുഖത്തിന്‍റെ തിളക്കത്തിനെ പിന്നിലെ രഹസ്യം വെളിപ്പെടുത്തിയത്. ദിവസത്തില്‍ നാലു തവണയെങ്കിലും കുട്ടികള്‍ നന്നായി വിയര്‍ക്കണം. ഇക്കാര്യം ഓരോ കുട്ടിയും മനസ്സിലാക്കിവയ്ക്കണം. കഠിനമായി അധ്വാനിക്കുകയും അത് തുടര്‍ന്നുകൊണ്ടിരിക്കുകയും ചെയ്യണം. ജീവിതത്തില്‍ എത്ര പുരസ്‌കാരങ്ങള്‍ ലഭിച്ചാലും ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും മോദി കുട്ടികളോട് പറഞ്ഞു.
Post Your Comments