Latest NewsKeralaIndia

‘പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിലെ പരിപാടിയിൽ അതിക്രമിച്ചു കടന്നു, ‘ തിരുവനന്തപുരം സ്വദേശിയായ യുവതിക്കെതിരേ ബിജെപി നല്കിയ പരാതിയില്‍ കേസ്സെടുത്തു

കൊച്ചി: എറണാകുളം പാവക്കുളം ക്ഷേത്ര ഓഡിറ്റോറിയത്തിൽ പൗരത്വനിയമഭേദഗതിയെ അനുകൂലിച്ച്‌ നടത്തിയ പരിപാടിക്കിടെ വിമര്‍ശനവുമായി എത്തിയ യുവതിക്കെതിരേ പരാതിയുമായി ബിജെപി. ബിജെപി നേതാവ് സജിനിയാണ് തിരുവനന്തപുരം സ്വദേശിനി ആതിരക്കെതിരേ പരാതി നല്‍കിയത്. എറണാകുളം നോര്‍ത്ത് പൊലീസിലാണ് സംഘാടകര്‍ പരാതി നല്കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം സ്വദേശിയായ ആതിരയെ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയും ചെയ്തു.

കേസുമായി ബന്ധപ്പെട്ട് വാദിയും പ്രതിയും സ്ത്രീകള്‍ ആയതിനാല്‍ കേസ് വനിതാ പോലീസ് സ്റ്റേഷനിലേക്ക് കൈമാറിയെന്നും നോര്‍ത്ത് എസ് ഐ പറഞ്ഞു.യുവതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയ പൊലീസ് സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയായിരുന്നു.സി എ എ അനുകൂല പരിപാടിക്കിടെ തിരുവനന്തപുരം പേയാട് സ്വദേശിയായ ആതിര അതിക്രമിച്ച്‌ കടക്കുകയും അവിടെ ഉണ്ടായിരുന്നവരെ അസഭ്യം പറയുകയും ചെയ്തതായി ചൂണ്ടിക്കാട്ടിയാണ് ബി ജെ പി നേതാവ് സജിനി നമ്പ്യാര്‍ പരാതി നല്കിയിരിക്കുന്നത്.

പരാതിയുടെ അടിസ്ഥാനത്തില്‍ ആതിരയെ സ്റ്റേഷനില്‍ വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചറിഞ്ഞ ശേഷം വിട്ടയച്ചതായി എറണാകുളം നോര്‍ത്ത് പോലീസ് സ്റ്റേഷന്‍ എസ്.ഐ. ബി വി അനസ് പറഞ്ഞു.കഴിഞ്ഞ ദിവസമാണ് എറണാകുളം പാവക്കുളം അമ്പലത്തില്‍ നടന്ന സി എ എ അനുകൂല പരിപാടിക്കിടെ ആതിര എന്ന യുവതി അതിക്രമിച്ചുകയറി എത്തിയത്. പരിപാടി അലങ്കോലമാക്കുക എന്ന ലക്ഷ്യം മാത്രമല്ല ഇതിലൂടെ ഒരു വര്‍ഗ്ഗീയ സംഘര്‍ഷം സൃഷ്ടിക്കുക എന്ന ഗൂഢ ലക്ഷ്യമാണ് ഇവര്‍ക്കുണ്ടായതെന്നും പരാതിക്കാര്‍ പറയുന്നു.

സംസ്ഥാനങ്ങള്‍ക്ക് പൗരത്വം നല്‍കാന്‍ കഴിയില്ലെന്ന് ശശി തരൂര്‍, മറ്റെന്തു ചെയ്യാനാവുമെന്നും വിശദീകരണം

ഇതിനുവേണ്ടിയാണ് ക്ഷണിക്കപ്പെടാത്ത സ്ഥലത്തേക്ക് തീര്‍ത്തും അപരിചിതയായ യുവതി കടന്നെത്തിയതെന്ന് സംഘാടകര്‍ സംശയിക്കുന്നു .പരിപാടി നടക്കുന്ന ഹാളിലെത്തി മൈക്ക് ഓഫാക്കുകയും പ്രസംഗം നടത്തിയ ബിജെപി നേതാവിനെതിരെ അസഭ്യവര്‍ഷം നടത്തി പ്രകോപനം ഉണ്ടാക്കുകയും ആണ് ആതിര ചെയ്തതെന്ന് സംഘാടകര്‍ പറഞ്ഞു. തിരുവനന്തപുരം സ്വദേശിനിയായ യുവതി എറണാകുളത്തു നടന്ന പരിപാടിയിൽ എത്തിയതിന് പിന്നില്‍ ചില തീവ്രസംഘടനകളുടെ ഇടപെടല്‍ ഉണ്ടെന്നും സംഘാടകര്‍ ആരോപിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button