KeralaLatest NewsIndia

പാവക്കുളം സംഭവം :ബി.ജെ.പി. നേതാവടക്കം അഞ്ചുപേർ അറസ്‌റ്റില്‍

സജനിയേയും മറ്റു പ്രതികളേയും അറസ്‌റ്റ്‌ ചെയ്‌തശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കൊച്ചി: വിശ്വഹിന്ദു പരിഷത്തിന്റെ നിയന്ത്രണത്തിലുള്ള പാവക്കുളം ക്ഷേത്രത്തിന്റെ ഹാളില്‍ അതിക്രമിച്ചു കടന്നു പ്രശ്നമുണ്ടാക്കിയ യുവതിയെ വളഞ്ഞിട്ട്‌ അവഹേളിച്ചെന്ന കേസില്‍ ബി.ജെ.പി. വ്യവസായ സെല്‍ സംസ്‌ഥാന സഹ കണ്‍വീനര്‍ സി.വി. സജനി ഉള്‍പ്പെടെ അഞ്ചുപേരെ അറസ്‌റ്റ്‌ ചെയ്‌തു. സജനിയേയും മറ്റു പ്രതികളേയും അറസ്‌റ്റ്‌ ചെയ്‌തശേഷം സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.

കേസില്‍ മറ്റുള്ളവരെ ഉടന്‍ അറസ്‌റ്റ്‌ ചെയ്യുമെന്നു നോര്‍ത്ത്‌ പോലീസ്‌ അറിയിച്ചു. സ്‌ത്രീത്വത്തെ അപമാനിക്കല്‍, സംഘം ചേര്‍ന്ന്‌ ആക്രമിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ്‌ കേസ്‌. തിരുവനന്തപുരം പേയാട്‌ സ്വദേശി ആതിര നല്‍കിയ പരാതിയില്‍ എറണാകുളം നോര്‍ത്ത്‌ പോലീസാണ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.കഴിഞ്ഞ 21നു പാവക്കുളം ക്ഷേത്രഹാളില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ചു സി.വി. സജനിയുടെ നേതൃത്വത്തില്‍ ജനജാഗരണ സമിതി പ്രഭാഷണം സംഘടിപ്പിച്ചിരുന്നു.

പ്രഭാഷണത്തിലെ പരാമര്‍ശങ്ങളെ എതിര്‍ത്ത ആതിരയെ ഇറക്കി വിട്ടശേഷം വളഞ്ഞിട്ട് അവഹേളിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. നേരത്തെ പരിപാടി അലങ്കോലപ്പെടുത്താൻ ശ്രമിച്ചതിന്റെ പേരിൽ ആതിരയെയും അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button