Latest NewsIndia

പൗരത്വ പ്രതിഷേധ ചർച്ച: കോണ്‍ഗ്രസ് വിളിച്ച യോഗം ബഹിഷ്‌കരിച്ച്‌ ആറ് പ്രതിപക്ഷ പാര്‍ട്ടികള്‍

സമാജ്‌വാദി പാര്‍ട്ടിയും പങ്കെടുത്തില്ല.ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതിക്കെതിരെ തുടര്‍ സമരങ്ങള്‍ തീരുമാനിക്കാന്‍ കോണ്‍ഗ്രസ് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ആറ് പാര്‍ട്ടികള്‍ പങ്കെടുത്തില്ല. തൃണമുല്‍ കോണ്‍ഗ്രസ് യോത്തില്‍ പങ്കെടുക്കില്ലെന്ന് പാര്‍ട്ടി അധ്യക്ഷയും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജി നേരത്തെ വ്യക്തമാക്കിയിരുന്നു. യോഗം തുടങ്ങുന്നതിന് മുമ്പ് തങ്ങള്‍ പങ്കെടുക്കില്ലെന്ന് ബി.എസ്.പി നേതൃത്വവും അറിയിച്ചു. സമാജ്‌വാദി പാര്‍ട്ടിയും പങ്കെടുത്തില്ല.ബി.എസ്.പി അധ്യക്ഷ മായാവതിയും എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും യോഗത്തില്‍ പങ്കെടുത്തില്ലെങ്കിലും പ്രതിനിധികളെ അയയ്ക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.

എന്നാല്‍ പ്രതിനിധികളെപ്പോലും അയച്ചില്ല.പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ തുടക്കം മുതല്‍ തന്നെ ശക്തമായ പ്രക്ഷോഭ രംഗത്തുള്ള ഡി.എം.കെയുടെ അസാന്നിധ്യവും കോണ്‍ഗ്രസ് കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഡി.എം.കെ തമിഴ്‌നാട്ടില്‍ ശക്തമായി സമരരംഗത്തുണ്ട്. എന്നാല്‍ സോണിയ വിളിച്ച യോഗത്തില്‍ നിന്ന് പാര്‍ട്ടി വിട്ടുനിന്നു. പ്രതിപക്ഷ നിരയിലേക്ക് പുതുതായി വന്ന ശിവസേനയും ആം ആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യോഗത്തില്‍ പങ്കെടുത്തില്ല. അതേസമയം യോഗത്തിലേക്ക് ക്ഷണം ലഭിച്ചിരുന്നില്ലെന്ന് എ.എ.പി നേതാവ് സഞ്ജയ് സിംഗ് പറഞ്ഞു.

ശിവസേനയെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നോ എന്ന് വ്യക്തമല്ല. ശിവസേന ലോക്‌സഭയില്‍ പൗരത്വ നിയമ ഭേദഗതിയെ പിന്തുണച്ചിരുന്നു. എന്നാല്‍ രാജ്യസഭയില്‍ പിന്തുണച്ചില്ല.പ്രതിപക്ഷ നിരയില്‍ നിന്ന് മറ്റ് പ്രധാനപ്പെട്ട പാര്‍ട്ടികള്‍ യോഗത്തില്‍ പങ്കെടുത്തു. എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ, ജെ.എം.എം നേതാവും ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയുമായ ഹേമന്ത് സോറന്‍, എല്‍.ജെ.ഡി നേതാവ് ശരത് യാദവ്, രാഷ്ട്രീയ ലോക് സമതാ പാര്‍ട്ടി നേതാവ് ഉപേന്ദ്ര കുശ്‌വ, ആര്‍.ജെ.ഡി നേതാവ് മനോജ് ഝാ, നാഷണല്‍ കോണ്‍ഫറണ്‍സ് നേതാവ് ഹസ്‌നിന്‍ മസൂദി എന്നിവര്‍ പങ്കെടുത്തു.

ഐഷി ഘോഷിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു, ചോദ്യം ചെയ്യൽ ക്യാമ്പസിലെത്തി

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി, ഗുലാം നബി ആസാദ്, അഹമ്മദ് പട്ടേല്‍, മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് എന്നിവരും യോഗത്തില്‍ പങ്കെടുത്തു. അതെ സമയം മായാവതി വിട്ടു നിന്നതു കോൺഗ്രെസ്സിനോടുള്ള വിയോജിപ്പ് കൊണ്ട് തന്നെയായിരുന്നു. രാജസ്ഥാനിലെ ബി.എസ്.പി എം.എല്‍.എമാരെ കോണ്‍ഗ്രസിലേക്ക് കൂറുമാറ്റിച്ചതില്‍ പ്രതിഷേധിച്ചാണ് മായാവതി വിട്ടുനിന്നതെന്നാണ് സൂചന. കോണ്‍ഗ്രസ് സര്‍ക്കാരിന് പുറത്ത് നിന്ന് പിന്തുണ നല്‍കിയിട്ടും പാര്‍ട്ടിക്ക് ആകെയുണ്ടായിരുന്ന ആറ് എം.എല്‍.എമാരെയും കോണ്‍ഗ്രസിലേക്ക് കൂറുമാറ്റിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button