Latest NewsKeralaNews

ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നത്; കാക്ക പുരാണവുമായി അലി അക്ബര്‍

തിരുവനന്തപുരം: ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രമാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിക്കുന്നതെന്ന് സംവിധായകന്‍ അലി അക്ബര്‍. പാവക്കുളം ക്ഷേത്രപരിസരത്ത് പൗരത്വ ഭേദഗതി നിയമ അനുകൂല സെമിനാറിനിടെ എതിര്‍പ്പു പ്രകടിപ്പിച്ച യുവതിക്ക് നേരെ ആക്രോശിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ പ്രതികരണവുമായി എത്തിയത്.

കുറച്ചു സുടാപ്പി കാക്കകള്‍ അലമുറയിട്ട് കരഞ്ഞാല്‍ നിഷ്‌കളങ്കരായ കാക്കകള്‍ അവര്‍ക്കൊപ്പം കൂടും അക്രമകാരികളാവുകയും ചെയ്യും.അവരാണ് ബലിക്കാക്കകള്‍, ബലിച്ചോറുണ്ണുന്ന കാക്കകള്‍ അല്ല ബലിയാടാവുന്ന കാക്കകള്‍.മുന്നും പിന്നും നോക്കാതെ ചാടിവീണു പിടഞ്ഞുവീഴുന്ന കാക്കകളെ ഇയ്യാം പാറ്റക്കാക്ക എന്നഗണത്തില്‍ പെടുത്താം, ഇവരെ വച്ചാണ് കളി മുഴുവന്‍ , ഇവരെ പറ്റിക്കാന്‍ ഹൂറി, മദ്യം, തുടങ്ങിയ പ്രലോഭന സമ്മാനങ്ങള്‍ സൂത്രശാലി കാക്കകള്‍ നിരത്തി വയ്ക്കുമെന്നും അദ്ദേഹം പറയുന്നു.

സുടാപ്പി കാക്കകള്‍ക്ക് fb വലിയ ഇഷ്ടമാണ്  fb യില്‍ എല്ലായിടത്തും മലം തേക്കുക എന്നതാണിവരുടെ പ്രധാന വിനോദം.ആ പ്രക്രിയക്ക് അല്‍പ്പസമയം കൊടുത്ത് കാക്ക പുരാണം തല്ക്കാലം അവസാനിപ്പിക്കാം എന്നു പറഞ്ഞാണ് അലി അക്ബറുടെ കുറിപ്പ് അവസാനിക്കുന്നത്.

 

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഒരു കാക്കയെ പ്രകോപിച്ചാല്‍ എല്ലാ കാക്കകളും ഒത്തുചേരുമെന്ന തന്ത്രം തന്നെയാണ് ഇടതനും വലതനും എപ്പോഴും പ്രയോഗിച്ചുകൊണ്ടിരിക്കുന്നത്, പക്ഷെ ചില കാക്കകള്‍ സൂത്രശാലികളാണ് പ്രകോപനം ഉണ്ടാകാന്‍ കാത്തിരിക്കുന്ന കാക്കകളാണവര്‍… സത്യത്തില്‍ ഈ കാക്കകളാണ് ബുദ്ധികേന്ദ്രങ്ങള്‍ , കണ്ടാല്‍ മാന്യരായ കാക്കകള്‍ എന്ന് തോന്നാം പക്ഷെ അപകടകാരികളായ കാക്കകള്‍ തന്നെ… സുടാപ്പി കാക്കകള്‍ എന്നിവരെ ഇപ്പോള്‍ വിളിക്കാം ഇടയ്ക്കിടെ പേര് മാറും
കുറച്ചു സുടാപ്പി കാക്കകള്‍ അലമുറയിട്ട് കരഞ്ഞാല്‍ നിഷ്‌കളങ്കരായ കാക്കകള്‍ അവര്‍ക്കൊപ്പം കൂടും അക്രമകാരികളാവുകയും ചെയ്യും.. അവരാണ് ബലിക്കാക്കകള്‍… ബലിച്ചോറുണ്ണുന്ന കാക്കകള്‍ അല്ല… ബലിയാടാവുന്ന കാക്കകള്‍… മുന്നും പിന്നും നോക്കാതെ ചാടിവീണു പിടഞ്ഞുവീഴുന്ന കാക്കകളെ ഇയ്യാം പാറ്റക്കാക്ക എന്നഗണത്തില്‍ പെടുത്താം, ഇവരെ വച്ചാണ് കളി മുഴുവന്‍ , ഇവരെ പറ്റിക്കാന്‍ ഹൂറി, മദ്യം, തുടങ്ങിയ പ്രലോഭന സമ്മാനങ്ങള്‍ സൂത്രശാലി കാക്കകള്‍ നിരത്തി വയ്ക്കും…
കാക്കക്കൂട്ടില്‍ കുറച്ചു കാലം കഴിയാനേ കമ്മി കൊങ്ങി കുയില്‍ കുഞ്ഞിന് കഴിയുകയുള്ളു, ശബ്ദം മാറുമ്പോള്‍ കാക്കക്കൂട്ടം ഇവരെ കൊത്തിയോടിക്കും…
കാക്കകള്‍ ആക്രമണത്തിന് ഒരുമിച്ചു നില്‍ക്കുമെങ്കിലും അധികാരം കിട്ടിയാല്‍ പലതരം കാക്കകളായി പരസ്പരം കൊത്തുകൂടും അതാണ് പതിവ്, ഒടുവില്‍ ഒരു കാക്ക മാത്രമാവുമ്പോള്‍ നിഴലിനെ കൊത്തും..
മിക്ക കാക്കകളുടെയും ബുദ്ധി അടഞ്ഞതാണ് അഥവാ കൊട്ടിയടയ്ക്കപ്പെട്ടതാണ്, അഥവാ ബുദ്ധിയുടെ വാതിലുകള്‍ തുറന്നു പുറത്തേക്ക് പറക്കുന്ന കാക്കകളെ കൊല്ലുക എന്നതാണ് രീതി.
അതിന് അവസരം വരുന്നത് വരെ സംഘി,കാഫിര്‍ എന്നൊക്ക വിളിച്ചു കൂവിക്കൊണ്ടേയിരിക്കും..
സുടാപ്പി കാക്കകള്‍ക്ക് fb വലിയ ഇഷ്ടമാണ് fb യില്‍ എല്ലായിടത്തും മലം തേക്കുക എന്നതാണിവരുടെ പ്രധാന വിനോദം.
ആ പ്രക്രിയക്ക് അല്‍പ്പസമയം കൊടുത്ത്
കാക്ക പുരാണം തല്ക്കാലം അവസാനിപ്പിക്കാം

 

https://www.facebook.com/photo.php?fbid=10222429772279501&set=a.10207351310527381&type=3

shortlink

Related Articles

Post Your Comments

Related Articles


Back to top button