Latest NewsNewsIndia

പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണ് : ജെപി നദ്ദ

ആഗ്ര : കോണ്‍ഗ്രസിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയ പ്രസിഡന്റ് ജെപി നദ്ദ. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച് കോണ്‍ഗ്രസിന് ധാരണയില്ല, അവര്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുകയാണെന്ന് ജെപി നദ്ദ പറഞ്ഞു. ബിജെപി ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി പങ്കെടുത്ത ആഗ്രയിലെ റാലിയില്‍ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു ജെപി നദ്ദ.

Also read : വീര്‍ സവര്‍ക്കറെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നവര്‍ യാഥാര്‍ഥ്യം മനസിലാക്കണമെന്ന് ഉപരാഷ്ട്രപതി

രാജ്യം മാറിയെന്നും പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണെന്നും അവര്‍ക്ക് മനസ്സിലായിക്കഴിഞ്ഞു. അതിനാൽ അവരുടെ രാഷ്ട്രീയത്തിന് അവസാനമായിരിക്കുകയാണ്.  ജവഹര്‍ലാല്‍ നെഹ്റുവും മന്‍മോഹന്‍സിങ്ങുമുള്‍പ്പടെയുള്ള നിരവധി കോണ്‍ഗ്രസ് പ്രധാനമന്ത്രിമാര്‍ പാകിസ്ഥാനില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും വരുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന നിലപാട് ഉള്ളവരായിരുന്നു. പാകിസ്ഥാനില്‍ പീഡനത്തിനിരയാകുന്ന ന്യൂനപക്ഷങ്ങള്‍ക്ക് സഹായം നല്‍കണമെന്ന് നെഹ്റുജി പറഞ്ഞിട്ടുണ്ടെന്നും . ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ അതിക്രമങ്ങള്‍ക്ക് ഇരയാകുന്നുണ്ടെന്നും അവര്‍ക്ക് ഇന്ത്യയില്‍ വസിക്കാനുള്ള അവസരമുണ്ടാക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണെന്നും 2003-ല്‍ മന്‍മോഹന്‍ ജി പറഞ്ഞിട്ടുണ്ടെന്നും ജെപി നദ്ദ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button