KeralaLatest NewsIndiaNews

നേപ്പാളിലെ മലയാളികളുടെ മരണത്തിൽ അനുശോചനം അറിയിച്ച് നരേന്ദ്ര മോദി

ദില്ലി: നേപ്പാളിലെ മലയാളികളുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

ദുബായിൽ എൻജിനീയറായ തിരുവനന്തപുരം ചേങ്കോട്ടുകോണം സ്വദേശി പ്രവീൺ കുമാര്‍ നായര്‍ (39), ഭാര്യ ശരണ്യ ശശി(34), ഇവരുടെ മക്കളായ ശ്രീഭദ്ര, ആർച്ച, അഭിനവ് ശരണ്യ നായർ, തിരുവനന്തപുരം ടെക്നോപാർക്ക് ജീവനക്കാരൻ കോഴിക്കോട് കുന്നമംഗലം താളിക്കുണ്ട് അടുത്തോലത്ത് പുനത്തിൽ ടി.ബി. രഞ്ജിത് കുമാര്‍ (39) ഭാര്യ ഇന്ദു ലക്ഷ്മി പീതാംബരൻ (34) ഇവരുടെ മകൻ വൈഷ്ണവ് രഞ്ജിത് (2) എന്നിവരാണ് മരിച്ചതെന്നാണ് വിവരമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചത്. വിനോദയാത്രാസംഘത്തില്‍ 15 പേരുണ്ടായിരുന്നു. സുഹൃത്തുക്കളും അവരുടെ കുടുംബാംഗങ്ങളുമാണ് വിനോദയാത്രയ്ക്കു പോയത്. കഴിഞ്ഞ ശനിയാഴ്ച കൊച്ചിയില്‍ നിന്നായിരുന്നു ഇവരുടെ യാത്ര. ഇവർ ശ്വാസം മുട്ടിയാണ് മരിച്ചതെന്നാണ് പുറത്ത് വരുന്ന വിവരം. മുറിയിലെ ഹീറ്ററാണ് വില്ലനായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button