Latest NewsKeralaIndia

“പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്കാകില്ല” -കപില്‍ സിബലിന്‌ പിന്തുണയുമായി സല്‍മാന്‍ ഖുര്‍ഷിദ്‌

സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ നിയമം നിലനില്‍ക്കും. അതനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും.

ന്യൂഡല്‍ഹി: പാര്‍ലമെന്റ്‌ പാസാക്കിയ പൗരത്വ നിയമം നടപ്പാക്കാതിരിക്കാന്‍ സംസ്‌ഥാനങ്ങള്‍ക്കാകില്ലെന്ന കോണ്‍ഗ്രസ്‌ നേതാവ്‌ കപില്‍ സിബലിന്റെ പ്രസ്‌താവനയെ പിന്തുണച്ചു മുതിര്‍ന്ന കോണ്‍ഗ്രസ്‌ നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്‌. പാര്‍ലമെന്റ്‌ പാസാക്കുന്ന നിയമം നടപ്പാക്കാന്‍ സംസ്‌ഥാനങ്ങള്‍ക്കു ബാധ്യതയുണ്ട്‌. സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ നിയമം നിലനില്‍ക്കും. അതനുസരിച്ചില്ലെങ്കില്‍ പ്രത്യാഘാതങ്ങളുണ്ടാകും.

പൗരത്വഭേദഗതി നിയമത്തിനെതിരേ സംസ്‌ഥാനസര്‍ക്കാരുകള്‍ക്കു വ്യത്യസ്‌ത അഭിപ്രായമുണ്ടെങ്കിലും സുപ്രീം കോടതിയുടെ അന്തിമവിധിക്കായി കാത്തിരിക്കണമെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.പാര്‍ലമെന്റ്‌ പാസാക്കിയ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാതിരിക്കാന്‍ ഒരു സംസ്‌ഥാനത്തിനും കഴിയില്ലെന്നു കപില്‍ സിബല്‍ കോഴിക്കോട്ട്‌ കേരള ലിറ്ററേച്ചര്‍ ഫെസ്‌റ്റിവലില്‍ പറഞ്ഞിരുന്നു. പൗരത്വഭേദഗതി നിയമം നടപ്പാക്കില്ലെന്ന കേരളമുള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ നിലപാടിനെതിരേ കേന്ദ്രധനമന്ത്രി നിര്‍മ്മല സീതാരാമനും ഇന്നലെ രംഗത്തുവന്നു.

പാര്‍ലമെന്റ്‌ പാസാക്കിയ നിയമത്തിനെതിരേ നിയമസഭ പ്രമേയം പാസാക്കുന്നത്‌ രാഷ്ര്‌ടീയ പ്രസ്‌താവനപോലെയാണ്‌. എന്നാല്‍, നിയമം നടപ്പിലാക്കില്ലെന്നു പറയുന്നതു നിയമവിരുദ്ധമാണെന്ന്‌ അവര്‍ പറഞ്ഞു. അതെ സമയം പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതില്‍ കേരള സര്‍ക്കാരിനോട് വിശദീകരണം തേടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം തേടിയത്. സിഎഎയ്‌ക്കെതിരെ സുപ്രിംകോടതിയെ സമീപിച്ചതില്‍ ഗവര്‍ണര്‍ നേരത്തേയും എതിര്‍പ്പ് അറിയിച്ചിരുന്നു.

1964 മുതല്‍ 2008 വരെ ശ്രീലങ്കയില്‍ നിന്നുള്ള നാലുലക്ഷത്തിലധികം ആളുകള്‍ക്ക്‌ ഇന്ത്യന്‍ പൗരത്വം നല്‍കി: കണക്കുകൾ പുറത്തു വിട്ട് കേന്ദ്രം

തന്റെ അനുവാദം വാങ്ങാതെയാണ് സര്‍ക്കാര്‍ നീക്കം നടത്തിയതെന്നും ഗവര്‍ണര്‍ പറഞ്ഞിരുന്നു.ഗവര്‍ണറോട് ആലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കിയ ഒരു ബില്ലിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചതെന്നും ഇത് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ഗവര്‍ണറുടെ വാദം. അതിനാല്‍ തന്നെ സര്‍ക്കാരിനോട് വിശദീകരണം ആരായുമെന്ന് ഗവര്‍ണര്‍ കഴിഞ്ഞ ദിവസം ദല്‍ഹിയില്‍ വ്യക്തമാക്കിയിരുന്നു.

അതിന് പിന്നാലെയാണ് ചീഫ് സെക്രട്ടറിയോട് അദ്ദേഹത്തിന്റെ ഓഫീസ് വിശീദീകരണം ചോദിച്ചിരിക്കുന്നത്.എ.ജിയ്ക്ക് പുറമെ രാജ്യത്തെ മുതിര്‍ന്ന അഭിഭാഷകരെ സമീപിച്ച്‌ അവരുമായി കൂടിയാലോചിച്ച ശേഷം ഗവര്‍ണര്‍ക്ക് മറുപടി നല്‍കാനാണ് സര്‍ക്കാരിന്റെ നീക്കം. എന്നാല്‍ അത്തരമൊരു അനുമതിയുടെ ആവശ്യമില്ലെന്ന് ഇന്നലെ മന്ത്രി എ.കെ ബാലന്‍ പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button