ഡൽഹി: കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് പാർട്ടി ആദ്യം പരിഗണിക്കുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണെന്നും രാഹുൽ വിദേശത്തു നിന്ന് മടങ്ങിയെത്തിയാൽ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നതിനായി നിർബന്ധിക്കുമെന്നും വ്യക്തമാക്കി മുതിർന്ന നേതാവ് സൽമാൻ ഖുർഷിദ്.
‘പാർട്ടി ആദ്യം പറയുന്നത് രാഹുൽ ഗാന്ധിയെ തന്നെയാണ്. അതിൽ മാറ്റമില്ല. ഞങ്ങളുടെ അഭ്യർത്ഥന അംഗീകരിക്കുമോ എന്നതിനെക്കുറിച്ച് വ്യക്തമല്ല. അക്കാര്യത്തിൽ ഒരു സൂചനയും അദ്ദേഹം നൽകിയിട്ടില്ല. വിദേശത്തുനിന്ന് എത്തുമ്പോൾ അനുനയിപ്പിക്കാൻ ശ്രമിക്കും. പാർട്ടിയിലെ എല്ലാവരുടെയും പിന്തുണ രാഹുലിനാണ്.’ ഖുർഷിദ് വ്യക്തമാക്കി.
ഇന്ത്യ വ്യക്തമായ നിലപാടുകളുള്ള രാജ്യം: ഇന്ത്യയെ പ്രശംസിച്ച് റഷ്യ
ഒക്ടോബര്‍ 17നാണ് എഐസിസി അധ്യക്ഷ തിരഞ്ഞെടുപ്പ് നടത്താൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗത്തിൽ തീരുമാനമാനിച്ചു. വോട്ടെണ്ണല്‍ 19ന് നടക്കും. സെപ്‌റ്റംബർ 27ന് വിജ്ഞാപനമിറങ്ങും. നാമനിർദ്ദേശം സമർപ്പിക്കാനുള്ള അവസാന തിയതി സെപ്റ്റംബർ 30 ആണ്. സ്ഥാനാർത്ഥി പട്ടിക ഒക്ടോബർ 8ന് പ്രസിദ്ധീകരിക്കും.
Post Your Comments