തിരുവനന്തപുരം: സ്വർണക്കടത്തു കേസില്‍ സർക്കാരിനുവേണ്ടി വാദിക്കുന്ന മുതിർന്ന അഭിഭാഷകൻ കപിൽ സിബലിന് ഒരു തവണ കോടതിയിൽ ഹാജരാകാൻ സർക്കാർ നൽകുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി. കേസിന്റെ വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി സമർപ്പിച്ച ഹർജിയിൽ സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരാകാനാണ് കപിൽ സിബലിന് വലിയ തുക സർക്കാർ നൽകുന്നത്.
നയതന്ത്ര ബാഗേജിലൂടെ സ്വർണം കടത്തിയ കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന ഇഡിയുടെ ഹർജിക്കെതിരെ, ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. വി വേണു ആണ് കോടതിയെ സമീപിച്ചത്. വിചാരണ ബെംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി ഫയൽ ചെയ്ത ട്രാന്‍സ്ഫർ പെറ്റീഷനിൽ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിർ കക്ഷികൾ.
തെറ്റായ വിവരങ്ങൾ ഇനി ഉപയോക്താക്കളിലേക്ക് എത്തില്ല, സർട്ടിഫൈഡ് യൂട്യൂബ് ചാനൽ ഉടൻ അവതരിപ്പിക്കും
എന്നാൽ, സംസ്ഥാന സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചതിനെ തുടർന്ന് കേസിൽ കക്ഷി ചേരാൻ സർക്കാർ അപേക്ഷ നൽകുകയായിരുന്നു. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാൻ തക്കതായ കാരണങ്ങൾ ചൂണ്ടിക്കാട്ടാൻ ഇഡിയ്ക്കു കഴിഞ്ഞിട്ടില്ലെന്ന് പെറ്റീഷനിൽ സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാൽ അത് സംസ്ഥാനത്തെ ഭരണ നിർവ്വഹണത്തെയും ജുഡീഷ്യറിയുടെ വിശ്വാസ്യതയെയും ബാധിക്കുമെന്ന് കേരളം പറയുന്നു.
ഇഡിയുടെ ഹർജി നവംബർ മൂന്നിനു സുപ്രീംകോടതി വീണ്ടും പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
Post Your Comments