ലോകത്തിലെ ഏറ്റവും വലിയ യന്ത്ര ഊഞ്ഞാൽ ഈ വർഷം ദുബായിൽ ഈ വർഷം തുറക്കും. ‘ദുബൈയുടെ കണ്ണ്’ എന്നര്‍ത്ഥം വരുന്ന ഈ ജയന്‍റ് വീല്‍ നഗരത്തിന്‍റെയും കടലിന്‍റെയും സൗന്ദര്യം 360 ഡിഗ്രി ദൃശ്യാനുഭവത്തോട് കൂടി ആസ്വദിക്കാനാകും. ഇതിനോടകം സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ ബ്ലൂവാട്ടേഴ്‌സ് ഐലൻഡ് എന്ന മനുഷ്യനിർമിത ദ്വീപിലാണ് ഐൻ ദുബായ് ഉയരുന്നത്. ഐൻ ദുബായിയുടെ നിർമാണം അവസാനഘട്ടത്തിലാണെന്നും അടുത്തവർഷം ഇത് സന്ദർശകർക്കായി തുറക്കുമെന്നും പദ്ധതിയുടെ നിർമാതാക്കൾ അറിയിച്ചു.
Read also: മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ, ഭാരം 350 കിലോ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ ചിത്രം
190 മീറ്റര്‍ ഉയരമുള്ള ന്യൂ യോര്‍ക്ക് വീലിനെയും, 167 മീറ്റര്‍ ഉയരമുള്ള ലാസ് വേഗാസ് ഹൈറോലറിനെയും പിന്നിലാക്കിയാണ് ‘ഐന്‍ ദുബായ്’ പണിയുന്നത്. 250 മീറ്റര്‍ ഉയരത്തിലാണ് ‘ഐന്‍ ദുബായ്’ റെക്കോര്‍ഡ് തീര്‍ക്കുന്നത്. എട്ടു റിമ്മുകളുള്ള ഘടനയാണ് ചക്രത്തിനു നൽകിയിരിക്കുന്നത്. 16 എയർബസ് എ 380 സൂപ്പർജംമ്പോ വിമാനങ്ങളുടെ ഭാരം വരും ഇതിന്. ഘടന പൂർത്തിയാക്കാൻ 9000 ടൺ സ്റ്റീലാണ് ഉപയോഗിച്ചിരിക്കുന്നത്. നിർമാണം പൂർത്തിയായാൽ ദുബായിയിലേക്ക് സന്ദർശകരെ ആകർഷിക്കുന്ന മറ്റൊരു പ്രധാന വിനോദ കേന്ദ്രമാകും ഐൻ ദുബായ്.
Post Your Comments