ദുബായ്: ഐൻ ദുബായ് താത്ക്കാലികമായി അടച്ചു. ലോകത്തിലെ ഏറ്റവും ഉയർന്ന നിരീക്ഷണ ചക്രമാണ് ഐൻ ദുബായ്. ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഐൻ ദുബായ് പ്രവർത്തിക്കില്ലെന്നാണ് അധികൃതർ അറിയിച്ചത്. റമസാൻ അവസാനം വരെയാണ് ഐൻ ദുബായിയുടെ പ്രവർത്തനം നിർത്തിവെച്ചത്. നവീകരണ ജോലികളുടെ ഭാഗമായാണ് നടപടി.
Read Also: ഇന്തോനേഷ്യൻ യുവതിയുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു, മലയാളിയായ ഹസൻ വിമാനത്താവളത്തിൽ പിടിയിൽ
ദുബായിയുടെ കണ്ണ് എന്ന് അർത്ഥം വരുന്ന ‘ഐൻ ദുബൈ’യിലൂടെ ദുബായ് നഗരത്തിന്റെ 360 ഡിഗ്രി കാഴ്ച ആസ്വദിക്കാനാവും. 40 പേർക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഐൻ ദുബായിയിലുള്ളത്. ഐൻ ദുബായിയിൽ ഒരു തവണ പൂർണമായി കറങ്ങിയെത്താൻ 38 മിനിറ്റാണ് ആവശ്യമുള്ളത്.
ദുബായ് ബ്ലൂ വാട്ടർ ഐലന്റിലാണ് ഐൻ ദുബായ് സ്ഥിതി ചെയ്യുന്നത്. 2021 ഒക്ടോബർ 21 നാണ് ഇതിന്റെ പ്രവർത്തനം ആരംഭിച്ചത്.
Post Your Comments