UAELatest NewsNewsInternationalGulf

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം: ഐൻ ദുബായ് ഉദ്ഘാടനം ചെയ്തു

ദുബായ്: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രം ‘ഐൻ ദുബായ്’ ഉദ്ഘാടനം ചെയ്തു. ബ്ലൂ വാട്ടേഴ്‌സ് ഐലൻഡിൽ 250 മീറ്റർ ഉയരമാണ് ഐൻ ദുബായ്ക്കുള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് സംഗീത-നൃത്ത പരിപാടികൾ, ലൈറ്റ് ഷോ, ഡ്രോൺ ഷോ, കരിമരുന്നു പ്രയോഗം എന്നിവയെല്ലാം ഉദ്ഘാടന ചടങ്ങിന് മാറ്റുകൂട്ടി. ഉച്ചകഴിഞ്ഞ് 2 മണി മുതലാണ് സന്ദർശകർക്ക് ഐൻ ദുബായിയിലേക്ക് പ്രവേശനം അനുവദിച്ചത്.

Read Also: അതിരപ്പിള്ളിയില്‍ പ്രളയത്തിലും കുലുക്കമില്ലാതെ നിന്ന ഷെഡിന്റെ രഹസ്യം എന്ത്? കുറിപ്പുമായി സുബി സുരേഷ്

ഒരേ സമയം 1,750 പേർക്ക് ഐൻ ദുബായിയിൽ പ്രവേശിക്കാം. അൾട്രാവയലറ്റ് കിരണങ്ങളിൽ നിന്ന് സംരക്ഷണം നൽകുന്ന 48 പാസഞ്ചർ ക്യാബിനുകളാണ് ഐൻ ദുബായിയിലുള്ളത്. ഒരു തവണ കറങ്ങാൻ 38 മിനിറ്റ് വേണം. ഒരു ക്യാബിനിൽ 40 പേർക്കുവരെ കയറാമെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കണക്കിലെടുത്ത് 7 പേരെ മാത്രമേ അനുവദിക്കൂ. കുടുംബമായോ ഗ്രൂപ്പ് ആയോ വന്നാൽ 10 പേർക്ക് വരെ പ്രവേശിക്കാം.

Read Also: ആര്യന്‍ ഖാന് ലഹരിപദാര്‍ഥങ്ങള്‍ എത്തിച്ചു നല്‍കിയിട്ടില്ല: മയക്കുമരുന്ന് വിതരണം സംബന്ധിച്ച ചാറ്റുകള്‍ നിഷേധിച്ച് അനന്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button