UAELatest NewsNewsGulf

മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ, ഭാരം 350 കിലോ : സമൂഹ മാധ്യമങ്ങളിൽ വൈറലായി ഈ ചിത്രം

ദുബായ് : യുഎഇയിൽ മത്സ്യത്തൊഴിലാളി പിടികൂടിയത് കൂറ്റൻ സ്രാവിനെ. ഈദ് അഹ്മദ് സുലൈമാനിയെന്നഎമിറാത്തി മത്സ്യത്തൊഴിലാളിയാണ് 350 കിലോയിലേറെ ഭാരം വരുന്ന ഈ സ്രാവിനെ പിടികൂടിയത്. പതിവ് പോലെ മത്സ്യബന്ധനം നടത്തുന്നതിനിടെ എന്നത്തേയും പോലെ കടലിൽ മത്സ്യ ബന്ധനം നടത്തവേ ചൂണ്ടയിൽ ഭാരമുള്ള എന്തോ കുരുങ്ങിയതായി തോന്നിയെന്നു ഈദ് അഹ്മദ് പറയുന്നു.

https://www.instagram.com/p/B7f7DhWg3nf/?utm_source=ig_web_copy_link

Also read : കര, വ്യോമ, നാവിക മാര്‍ഗങ്ങളിലൂടെ ആണവ മിസൈല്‍ തൊടുക്കാന്‍ ശേഷിയുള്ള ആറാമത്തെ രാജ്യമായി ഇന്ത്യ,3,500 കിലോമീറ്റര്‍ സ്ട്രൈക്ക് റേഞ്ചുള്ള കെ-4 ന്യൂക്ലിയര്‍ മിസൈല്‍ പരീക്ഷണം വിജയകരം

ഏറെ ഭാരം തോന്നിയതിനാൽ ഞാനും എന്റെ സഹപ്രവർത്തകരും ചേർന്ന് ഏറെ സമയത്തെ പ്രവർത്തനത്തിനൊടുവിൽ ചൂണ്ട ഉയർത്തിയപ്പോഴാണ് അതൊരു കൂറ്റൻ സ്രാവാണെന്നു മനസിലായതെന്നും എന്റെ കണ്ണുകളെ എനിക്ക് വിശ്വസിക്കാൻ സാധിച്ചില്ലെന്നും ഈദ് അഹ്മദ് സുലൈമാനി പറയുന്നു. പിടികൂടിയ സ്രാവിന്‌ 350 കിലോ ഭാരം വരുമെന്നും അദ്ദേഹം പറയുന്നു. അതേസമയം സുലൈമാനി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത പിടികൂടിയ സ്രാവുമൊത്തുള്ള ചിത്രം ഇതിനോടകം വൈറലായി കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button