കൊച്ചി: ടോള്‍ പ്ലാസകളില്‍ ഹാസ്ടാഗ് നിയന്ത്രണത്തില്‍ ഇളവ്. ഹാസ്ടാഗ് ഇല്ലാത്ത വാഹനങ്ങളുടെ അനിയന്ത്രിതമായ തിരക്കു പരിഗണിച്ച് കുമ്പളം, പാലിയേക്കര ടോള്‍പ്ലാസകള്‍ ഉള്‍പ്പെടെ രാജ്യത്തെ 65 ടോള്‍ പ്ലാസകളില്‍ പണം സ്വീകരിക്കുന്ന കൂടുതല്‍ ലെയ്നുകള്‍ താല്‍ക്കാലികമായി ഏര്‍പ്പെടുത്താന്‍ കേന്ദ്ര ഗതാഗത മന്ത്രാലയം നിര്‍ദേശിച്ചു. 30 ദിവസത്തേക്കായിരിക്കും ഈ ഇളവ്. ആകെ ലെയ്നുകളുടെ 25% പണം സ്വീകരിക്കുന്നവയായി മാറ്റാനാണ് അനുവാദം.
Read Also : ടോള്‍ പ്ലാസകളില്‍ വാഹനങ്ങളുടെ നീണ്ട നിര .വാഹനങ്ങളെ ബ്ലോക്ക് ആക്കി പുതിയ സംവിധാനം’
ഫാസ്ടാഗ് നിര്‍ബന്ധമാക്കിയതിനാല്‍ ടോള്‍ പ്ലാസകളില്‍ ഇരുവശത്തേക്കും ഓരോ ലെയ്നില്‍ മാത്രമാണ് പണം നല്‍കുന്ന വാഹനങ്ങള്‍ അനുവദിച്ചിരുന്നത്. ഫാസ്ടാഗ് ലെയ്നില്‍ ഇരട്ടിത്തുക ടോള്‍ നല്‍കണം. രാജ്യത്ത് ഏറ്റവുമധികം പണം നല്‍കുന്നു എന്ന കണ്ടെത്തിയ 65 ടോള്‍പ്ലാസകളിലാണ് ഇപ്പോള്‍ ഇളവു നല്‍കിയിരിക്കുന്നത്.
Post Your Comments