തിരുവനന്തപുരം: കളിയിക്കാവിളയില്‍ എസ്‌ഐയെ വെടിവച്ച് കൊന്ന ഭീകരര്‍ പിടിയിലാകുമ്പോൾ തിരിച്ചറിയാതിരിക്കാൻ മൊട്ടയടിച്ചും മീശ വടിച്ചും രൂപമാറ്റം വരുത്തിയതായി റിപ്പോർട്ട്.തൗഫീഖ് താടിയും മീശയും വടിച്ചു. മുടിയുടെ രീതിയും മാറ്റി. ഒറ്റനോട്ടത്തില്‍ തിരിച്ചറിയാനാകാത്ത വിധമാണ് ഇരുവരുടെയും രൂപമാറ്റം. ഇവര്‍ രൂപം മാറാന്‍ സാധ്യത ഉള്ളതിനാല്‍ ആ തരത്തിലുള്ള ചിത്രങ്ങളും തമിഴ്‌നാട് ക്യുബ്രാഞ്ച്പുറത്ത് വിട്ടിരുന്നു.
ഇതിലെ ചില പ്രതികൾക്ക് ഐഎസ് ബന്ധം വരെ ആരോപിക്കുന്നുണ്ട്.പ്രതികള്‍ക്ക് തോക്ക് എത്തിച്ചു നൽകിയ ഇജാസ് പാഷയെ ചോദ്യം ചെയ്‌തതോടെയാണ് കർണാടക പോലീസിന് നിർണായക വിവരം ലഭിച്ചത്. ഇയാൾക്ക് ഭീകരസംഘടനയുമായി ബന്ധമുണ്ടെന്നാണ് ലഭിക്കുന്ന സൂചന. ഭീകര സംഘടനയായ ഐഎസുമായും അൽ ഉമ്മയുമായും ഇയാൾക്ക് ബന്ധമുണ്ടെന്നാണ് പോലീസ് പറയുന്നത്.തോക്ക് കൈമാറിയ വ്യക്തികൾക്ക് ഐഎസ് ബന്ധമുണ്ടെന്നു ബെംഗളൂരു പൊലീസിന്റെ പ്രഥമവിവര റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു.
കഴിഞ്ഞ ദിവസമാണ് ഇയാൾ പിടിയിലായത്. ഈ സാഹചര്യത്തിൽ സംഘത്തിന് കേരളത്തിൽ ബന്ധങ്ങൾ ഉണ്ടോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കേരളാ പൊലീസ് തമിഴ്‌നാട്, ബെംഗളൂരു പോലീസുമായി ചർച്ച നടത്തുന്നുണ്ട്.കേസിലെ പ്രതികളിൽ മൂന്ന് പേർക്ക് ചാവേറാകാൻ പരിശീലനം ലഭിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഭീകരപ്രവർത്തനങ്ങൾ ഏകോപിപ്പിച്ച സംഘത്തിലെ 17 പ്രതികളിൽ മൂന്ന് പേർക്കാണ് പ്രത്യേക പരിശീലനം ലഭിച്ചത്. കർണാടകയും ന്യൂഡൽഹിയും കേന്ദ്രീകരിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നതെന്നും പോലീസ് കണ്ടെത്തി. തമിഴ്‌നാട് നാഷണൽ ലീഗ് എന്ന പേരിലാണ് സംഘം പ്രവർത്തിച്ചിരുന്നത്.
Post Your Comments