തിരുവനന്തപുരം: പൗരത്വഭേദഗതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ സമീപിച്ചതില്‍ ഗവര്‍ണറുടെ നിലപാട് ഇങ്ങന. വിഷയത്തില്‍ പൗരത്വ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചതില്‍ തെറ്റില്ലെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുപ്രീംകോടതിയെ ആര്‍ക്കും സമീപിക്കാമെന്നും നിയമ ഭേദഗതിയില്‍ തെറ്റുണ്ടെങ്കില്‍ നിയമപരമായി പോകുകയാണു വേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
നേരത്തെ, പൗരത്വ നിയമ ഭേദഗതിക്കെതിരേ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ ഗവര്‍ണര്‍ എതിര്‍ത്തിരുന്നു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിനെതിരെ പ്രമേയം പാസാക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നായിരുന്നു ഗവര്‍ണര്‍ അന്നു പ്രതികരിച്ചത്. ഇതിനു പിന്നാലെയാണു സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന നിയമം വിവേചനപരവും മൗലികാവകാശങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടി ഭരണഘടനയുടെ 131-ാം അനുച്ഛേദ പ്രകാരമുള്ള സംസ്ഥാനങ്ങളുടെ അവകാശം വിനിയോഗിച്ച്, സ്യൂട്ട് ഹര്‍ജിയായാണ കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
Post Your Comments