കൊച്ചി: പെൺകുട്ടികളെ പ്രണയം നടിച്ച് മതം മാറ്റുന്ന ലൗ ജിഹാദ് കേരളത്തിൽ നടക്കുന്നുണ്ടെന്ന് സിറോ മലബാർ സഭ. ഐഎസിലേയ്ക്ക് കേരളത്തിൽ നിന്നും റിക്രൂട്ട് ചെയ്യപ്പെട്ട 21 പെൺകുട്ടികളിൽ പകുതിയും ക്രിസ്ത്യാനികളായിരുന്നുവെന്നും സഭ വാർത്താക്കുറിപ്പിൽ അറിയിച്ചു. ക്രിസ്ത്യൻ പെൺകുട്ടികളെ ലക്ഷ്യമിട്ട് ആസൂത്രിതമായ നീക്കമാണ് നടക്കുന്നതെന്നും ഇതിൽ ആശങ്കയുണ്ടെന്നും സഭ പറഞ്ഞു.
Post Your Comments