Latest NewsJobs & VacanciesNews

വ്യേമസേനയില്‍ എയര്‍മാന്‍ ഒഴിവ്: അപേക്ഷ ക്ഷണിച്ചു

വ്യേമസേനയില്‍   അവിവാഹിതരായ പുരുഷന്‍മാര്‍ക്ക് എയര്‍മാനായി ഗ്രൂപ്പ് എക്‌സ്,വൈ ട്രേഡുകളിൽ അവസരം. ഗ്രൂപ്പ് എക്‌സ് ട്രേഡിലേക്ക്(എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്റ്റര്‍ ട്രേഡ് ഒഴികെ)ഗണിതവും ഫിസിക്‌സും ഇംഗ്ലീഷും പഠിച്ച് കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കോടെ പ്ലസ്ടു/ഇന്റര്‍മീഡിയേറ്റ്/തത്തുല്യ ജയം. ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.അല്ലെങ്കില്‍ കുറഞ്ഞത് മൊത്തം 50 ശതമാനം മാര്‍ക്കോടെ സര്‍ക്കാര്‍ അംഗീകൃത പോളിടെക്‌നിക്കില്‍ നിന്നുള്ള ത്രിവത്സര ഡിപ്ലോമ.ഡിപ്ലോമതലത്തില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്കും നേടിയിരിക്കണം.( ഡിപ്ലോമതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയം അല്ലെങ്കില്‍,ഇന്റര്‍മീഡിയേറ്റ്/പത്താംക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.

ഗ്രൂപ്പ് വൈ ട്രേഡിലേക്ക്(ഓട്ടോ മൈബീല്‍ ടെക്‌നീഷ്യന്‍,ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(പോലീസ്) ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(സെക്യൂരിറ്റി) മെഡിക്കല്‍ അസിസ്റ്റന്റ്,മ്യൂസിഷ്യന്‍ ട്രേഡ് ഒഴികെ) അപേക്ഷിക്കുന്നവര്‍ ഏതു ശാഖയിലും ഉള്ള പ്ലസ്ടു/ഇന്റര്‍മീഡിയേറ്റ്/തത്തുല്യ പരീക്ഷയില്‍ കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്ക് നേടിയിരിക്കണം.ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും വേണം..അല്ലെങ്കില്‍ രണ്ട് വര്‍ഷത്തെ വൊക്കേഷണല്‍ കോഴ്‌സില്‍ കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കും വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷില്‍ 50 ശതമാനം മാര്‍ക്കും കരസ്ഥമാക്കണം.( വൊക്കേഷണല്‍ കോഴ്‌സില്‍ ഇംഗ്ലീഷ് ഒരു വിഷയം അല്ലെങ്കില്‍,ഇന്റര്‍മീഡിയേറ്റ്/പത്താംക്ലാസില്‍ ഇംഗ്ലീഷിന് 50 ശതമാനം മാര്‍ക്ക് ഉണ്ടായിരിക്കണം

ഗ്രൂപ്പ് വൈ മെഡിക്കല്‍ അസിസ്റ്റന്റ് ട്രേഡിലേക്ക് മാത്രം അപേക്ഷിക്കുന്നവര്‍ പ്ലസ്ടു/ഇന്റര്‍മീഡിയേറ്റ്/തത്തുല്യ പരീക്ഷയില്‍ ഫിസിക്‌സ്,കെമിസ്ട്രി,ബയോളജി,ഇംഗ്ലീഷ് എന്നീ വിഷയങ്ങള്‍ പഠിച്ച് കുറഞ്ഞത് ആകെ 50 ശതമാനം മാര്‍ക്കും ഇംഗ്ലീഷില്‍ മാത്രം 50 ശതമാനം മാര്‍ക്കും ഉള്ളവര്‍ ആയിരിക്കണം.

Also read : കേരള മീഡിയ അക്കാദമി മാധ്യമ അവാര്‍ഡുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു

ഗ്രൂപ്പ് എക്‌സ്(എഡ്യൂക്കേഷന്‍ ഇന്‍സ്ട്രക്റ്റര്‍ ട്രേഡ് ഒഴികെ) ഗ്രൂപ്പ് വൈ (ഓട്ടോ മൈബീല്‍ ടെക്‌നീഷ്യന്‍,ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(പോലീസ്) ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(സെക്യൂരിറ്റി) മെഡിക്കല്‍ അസിസ്റ്റന്റ്,മ്യൂസിഷ്യന്‍ ട്രേഡ് ഒഴികെ) ട്രേഡുകളിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് 152.5 സെന്റീമീറ്റര്‍ ഉയരവും അഞ്ച് സെന്റീമീറ്റര്‍ നെഞ്ച് വികസിപ്പിക്കാനുള്ള ശേഷിയും ഉണ്ടായിരിക്കണം.ഒരു തരത്തിലും സര്‍ജറിക്കും വിധേയമായിരിക്കരുത്.നല്ല കേള്‍വി ശക്തിയും ആരോഗ്യകരമായ ദന്ത നിരയും ഉണ്ടായിരിക്കണം. ലോകത്തിന്റെ ഏതു കോണിലും ഏത് കാലാവസ്ഥയിലും ജോലിയെയ്യുന്നതിന് അനുഗുണമായ ആരോഗ്യവും ഉണ്ടായിരിക്കണം.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന സമയത്ത് 14,600 വീതം സ്റ്റൈപന്റായി ലഭിക്കും.പരിശീലനത്തിന് ശേഷം ഗ്രൂപ്പ് എക്‌സ് ട്രേഡിലുള്ളവര്‍ക്ക് ആരംഭത്തില്‍ 33,100 രൂപയും ഡി എയും ലഭിക്കും.ഗ്രൂപ്പ് വൈ്(ഓട്ടോ മൈബീല്‍ ടെക്‌നീഷ്യന്‍,ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(പോലീസ്) ഇന്ത്യന്‍ എയര്‍ ഫോഴ്‌സ്(സെക്യൂരിറ്റി) മെഡിക്കല്‍ അസിസ്റ്റന്റ്,മ്യൂസിഷ്യന്‍ ട്രേഡ് ഒഴികെ)ട്രേഡിലുള്ളവര്‍ക്ക് 26,900 രൂപയും ഡി എയും ലഭിക്കും.കൂടാതെ ഇരു ട്രേഡിലുള്ളവര്‍ക്കും യാത്രബത്ത,കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ബത്ത,ഹൈ ആള്‍ട്ടിട്യൂഡ് അലവന്‍സ്, ഹോസ്റ്റല്‍ സബ്‌സിഡിറ്റി അടക്കമുള്ള നിരവധി ആനുകൂല്യങ്ങളും ഉണ്ടായിരിക്കും.

ഒന്നാംഘട്ട പരീക്ഷ മാര്‍ച്ച് 19 മുതല്‍ 23 വരെയാണ് നടത്തുന്നത്.ജില്ലയില്‍ പരീക്ഷ കേന്ദ്രം ഉണ്ടായിരിക്കും.ഒന്നാംഘട്ടമായി ഒബ്ജക്റ്റീവ് മാതൃകയിലുള്ള ഓണ്‍ലൈന്‍ പരീക്ഷ നടത്തും.പരീക്ഷയില്‍ ഇംഗ്ലീഷിലും ഹിന്ദിയും ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.ഒന്നാംഘട്ട പരീക്ഷയില്‍ വിജയിക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളുടെ പരിശോധനയും ശാരീരിക ക്ഷമതാ പരിശോധനയും നടത്തും.ശാരീരിക ക്ഷമത പരിശോധന വിജയിക്കുന്നവര്‍ക്ക് അഡാപ്റ്റലിറ്റി ടെസ്റ്റ് ഒന്നും അത് വിജയിക്കുന്നവര്‍ക്ക് അഡാപ്റ്റലിറ്റി ടെസ്റ്റ് രണ്ടും നടത്തും.ഇതും വിജയിക്കുന്നവര്‍ക്ക്മെഡിക്കല്‍ പരിശോധന ഉണ്ടായിരിക്കും.

താല്‍പര്യമുള്ളവര്‍ക്ക് www.airmenselection.cdac.in, www.careerindianairforce.cdac.in എന്നീ വെബ്‌സൈറ്റുകള്‍ മുഖേന ഓണ്‍ലൈനായിഅപേക്ഷിക്കാം.അപേക്ഷ ഫീസായി 250 രൂപ ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്/ഇന്റര്‍നെറ്റ് ബാങ്കിങ് മുഖേന അടക്കണം.കൂടാതെ ഏത് ആക്‌സിസ് ബാങ്ക് ശാഖയിലും ചാലാന്‍ മുഖേനയും ഫീസ് അടക്കാം.യോഗ്യതാ പരീക്ഷയുടെയും പത്താംതരത്തിന്റെയും പ്ല്‌സടുവിന്റെയും മാര്‍ക്ക് ഷീറ്റ്, പാസ്‌പോര്‍ട്ട് സൈസ് കളര്‍ ഫോട്ടോ ,ഇടത് തള്ള വിരലയാളം,കൈയ്യൊപ്പ് തുടങ്ങിയവ രേഖകള്‍ അപേക്ഷിക്കുന്ന സമയത്ത് സ്‌കാന്‍ ചെയ്ത് അപ്‌ലോഡ് ചെയ്യണം..കൂടുതല്‍ വിവരങ്ങള്‍ക്ക്- www.airmenselection.cdac.in

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി  : ജനുവരി 20

shortlink

Related Articles

Post Your Comments

Related Articles


Back to top button