മുംബൈ: ചതുര്‍ദിന ടെസ്റ്റുകളെന്ന ഐസിസി നിര്‍ദേശത്തിനെതിരെ വീരേന്ദര്‍ സെവാഗ്. ക്രിക്കറ്റിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റിനെ ഒരിക്കലും വെട്ടിച്ചുരുക്കാന്‍ പാടില്ലെന്ന് അദ്ദേഹം പറയുകയുണ്ടായി. ടെസ്റ്റ് ക്രിക്കറ്റ് ഒരു പ്രണയമാണ്, ഔട്ടാക്കാന്‍ ബൗളറും ഇന്നിംഗ്‌സ് പടുത്തുടര്‍ത്താന്‍ ബാറ്റ്സ്‌മാനും ശ്രമിക്കുന്ന സുന്ദര കാഴ്‌ചയാണത്. അഞ്ച് ദിവസത്തെ മത്സരം വെട്ടിച്ചുരുക്കിയാല്‍ അത് ടെസ്റ്റ് ക്രിക്കറ്റിന്‍റെ ശോഭ കെടുത്തും. എന്നാൽ ജഴ്‌സിയില്‍ പേരും നമ്പറും ചേര്‍ക്കുന്ന തരത്തിലുള്ള മാറ്റങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും സേവാഗ് വ്യക്തമാക്കി.
Read also: എന്തിനും തയ്യാര്‍; ഓസ്‌ട്രേലിയന്‍ മുന്‍ നായകന്റെ വെല്ലുവിളിയ്ക്ക് മറുപടിയുമായി വിരാട് കോഹ്ലി
പകലും രാത്രിയുമായി നടക്കുന്ന പിങ്ക് ബോള്‍ ടെസ്റ്റ് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ആകാംക്ഷ ജനിപ്പിക്കുന്നു, അതിലൂടെയാണ് ടെസ്റ്റ് ക്രിക്കറ്റ് മുന്നോട്ടുപോകേണ്ടത്. ഡേ ആന്‍ഡ് നൈറ്റ് ടെസ്റ്റ് യാഥാര്‍ത്ഥ്യമാക്കിയതിന് ദാദയ്ക്ക് നന്ദി പറയണം. പകല്‍-രാത്രി ടെസ്റ്റുകളുണ്ടെങ്കില്‍ കാണികള്‍ തിരിച്ചെത്തിയേക്കുമെന്നും സേവാഗ് കൂട്ടിച്ചേർത്തു.
Post Your Comments