
അഞ്ചല്‍ : തട്ടുകടയില്‍ ചായകുടിയ്ക്കാന്‍ കയറിയ സ്ത്രീകളെ അന്യസംസ്ഥാന തൊഴിലാളികള്‍ കടന്ന് പിടിക്കുകകയും ആക്രമിക്കുകയും ചെയ്തതായി പരാതി. അഞ്ചല്‍ പുനലൂര്‍ റോഡിലെ ബൈപ്പാസ് ജഗ്ഷനില്‍ കഴിഞ്ഞ് ദിവസം വൈകിട്ട് 5 മണിയോടെയാണ് സംഭവം. അഞ്ചല്‍ ഏറം സ്വദേശിനികളായ രണ്ട് സ്ത്രീകളെയാണ് അന്യസംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചത്. തടയാന്‍ ശ്രമിച്ച ബന്ധുവും ഏറം സ്വദേശിയായ നൗഷാദിനെയും ഇവര്‍ മര്‍ദിച്ചു. സംഭവസ്ഥലത്ത് നിന്നും യു. പി സ്വദേശികളായ തൗഫിക്ക്, ഹബീബ്, വാക്കാര്‍, എന്നിവരെ നാട്ടുകാര്‍ തടഞ്ഞ് വെച്ച് അഞ്ചല്‍ പോലീസിനെ ഏല്‍പിച്ചു. ഏഴുപേര്‍ അടങ്ങുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് ആക്രമിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. മൂന്നുപേര്‍ അഞ്ചല്‍ പോലീസ് കസ്റ്റഡിയിലുണ്ട്. ബാക്കിയുള്ളവര്‍ ഓടി രക്ഷപെട്ടു. അക്രമത്തിനിരയായവര്‍ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ അഞ്ചല്‍ പൊലീസ് കേസെടുത്തു.
Post Your Comments