പാലക്കാട് : വീര്യം കൂടിയ മയക്കുമരുന്നുമായി യുവാവിനെ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടി. പാലക്കാട് റെയിൽവേ സ്റ്റേഷനിൽ തൃശ്ശൂർ പൈങ്കുളം സ്വദേശി എം അഭിജിത്താണ് ഒന്നര ലക്ഷം രൂപ വില വരുന്ന പന്ത്രണ്ടര ഗ്രാം എംഡിഎംഎയുമായി ആർപിഎഫ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ബംഗലൂരുവിൽ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്ന ഇന്‍റർസിറ്റി എക്സ്പ്രസിൽ നിന്നാണ് പ്രതി അഭിജിത്തിന്‍റെ ബാഗിൽ പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്.
Also read : പൊങ്കല്‍: വിവിധ ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു
തൃശ്ശൂരില്‍ വിൽപനയ്ക്കായി കൊണ്ടുവന്നപ്പോഴാണ് ഇവ പിടിച്ചെടുത്തത് .സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ ചില്ലറയായി എംഡിഎംഎ വിൽപ്പന നടത്തുന്ന മയക്ക് മരുന്ന് സംഘത്തിലെ കണ്ണിയാണ് ഇയാളെന്നും ഇയാൾക്ക് പിന്നിലുള്ള മറ്റ് സംഘങ്ങളെ കുറിച്ച് അന്വേഷിച്ചുവരികയാണെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
Post Your Comments