
അഹമ്മദാബാദ്: ഗുജറാത്തില്‍ 150 കോടിയുടെ ഹാഷിഷുമായി പാക് പൗരന്മാര് പിടിയില്‍. 30 കിലോയോളം ഹാഷിഷുമായി എട്ട് പാക്കിസ്ഥാന് പൗരന്മാരെയാണ് ഗുജറാത്ത് തീരത്തുനിന്ന് ഭീകരവിരുദ്ധ സേന പിടികൂടിയത്. ഹാഷിഷ് ഗുജറാത്തിലെത്തിച്ച് റോഡ് മാര്‍ഗം പഞ്ചാബിലേക്ക് കൊണ്ടുപോകാനിയിരുന്നു ഇവരുടെ പദ്ധതി. പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള നൂഹ് എന്ന ബോട്ടാണ് ഗുജറാത്തിലെ കുച്ചിലുള്ള ജഖാവു തീരത്തെത്തിയത്.
Read Also: കേരളാ ലോകായുക്തയെ ആക്രമിച്ച വ്യക്തിക്കെതിരെ നടപടി ഉണ്ടാകണം; അബ്ദുൽ അസീസിനെതിരെ എം ആർ അഭിലാഷ്
എന്നാൽ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെയാണ് ഇവരെ ഭീകരവിരദ്ധ സേന പിടികൂടിയത്. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായും ഭീകരവിരുദ്ധ സേന അറിയിച്ചു.
Post Your Comments