KeralaLatest NewsNews

എസ്ഡിപിഐ- ബിജെപി സംഘർഷം : പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു

ഇടുക്കി : ബിജെപി – എസ്ഡിപിഐ സംഘർഷത്തിൽ പ്രവർത്തകർക്കും പോലീസുകാർക്കും പരിക്കേറ്റു . ഇടുക്കി തൂക്കുപാലത്ത് ബിജെപിയുടെ പൗരത്വ വിശദീകരണ റാലി കടന്നുപോകവെയുണ്ടായ സംഘർഷത്തിൽ ബിജെപി സംസ്ഥാന സെക്രട്ടറി എ കെ നസീറിനും മൂന്ന് എസ്ഡിപിഐ പ്രവർത്തകർക്കും മൂന്ന് പോലീസുകാർക്കുമാണ് പരിക്കേറ്റത്.

Also read : ഇന്ത്യ-പാകിസ്താന്‍ വിഭജനത്തിന് ആര്‍എസ്‌എസിന്റെ ഇടപെടലാണ് കാരണമായതെന്ന വ്യാജ സന്ദേശങ്ങൾ പാഠപുസ്തകത്തിൽ: ഉടൻ നീക്കണമെന്ന് കോടതി

ബിജെപിയുടെ പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട വിശദീകരണ റാലിക്കിടെ ബിജെപി പ്രവർത്തകർ റോഡിൽ നിന്ന എസ്ഡിപിഐ പ്രവർത്തകരെ മർദ്ദിച്ചിരുന്നെന്നും ഇതിന്‍റെ പ്രതികാരമായി റാലിക്ക് ശേഷം എ കെ നസീറിനെ എസ്ഡിപിഐ പ്രവർത്തകര്‍ മർദ്ദിച്ചുവെന്നാണ് റിപ്പോർട്ട്. സംഘർഷം നിയന്ത്രിക്കാൻ എത്തിയപ്പോഴാണ് പോലീസുകാർക്ക് മർദ്ദനമേറ്റത്.കൂടുതൽ പൊലീസെത്തി സ്ഥിതി നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button