കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ക്രൂരമായി പീഡിപ്പിച്ച് കത്തിച്ചു കൊലപ്പെടുത്തി. നിര്‍ബന്ധിത മതപരിവര്‍ത്തനം നിഷേധിച്ചതിനാലാണ് പെണ്‍കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയതെന്നാണ് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് . സംഭവത്തില്‍ പ്രാദേശിക ഗുണ്ടാ നേതാവായ മഹാബൂര്‍ റഹ്മാന്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. പീഡിപ്പിച്ച ശേഷം പെണ്‍കുട്ടിയുടെ ശരീര ഭാഗങ്ങള്‍ കഷ്ണങ്ങളാക്കിയിരുന്നു.
ഇതിനു ശേഷമാണ് തീ കൊളുത്തി കൊലപ്പെടുത്തിയിരിക്കുന്നത് എന്നാണ് പ്രാഥമിക നിഗമനം. വിന്റര്‍ സ്‌കാര്‍ഫ് വാങ്ങുന്നതിനായി പെണ്‍കുട്ടി ഞായറാഴ്ച ഉച്ചക്ക് ശേഷം ഫുള്‍ബാരി മാര്‍ക്കറ്റില്‍ പോയിരുന്നു. ഇതിനു പിന്നാലെയാണ് പെണ്‍കുട്ടിയെ കാണാതായത്. മൃതദേഹത്തിന്റെ 90 ശതമാനവും കത്തിക്കരിഞ്ഞ നിലയിലാണ്. പുക ഉയരുന്നതു കണ്ട പ്രദേശവാസികളാണ് വിവരം പോലീസില്‍ അറിയിച്ചത്.
പെണ്‍കുട്ടിയെ പ്രണയബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചിരുന്നെന്നും മതപരിവര്‍ത്തനമാണ് ലക്ഷ്യമിട്ടിരുന്നതെന്നുമാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനവുമായി മഹാബൂര്‍ റഹ്മാന് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.
Post Your Comments