KeralaLatest NewsIndia

ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രം: മുഖ്യമന്ത്രിക്ക് കത്തയച്ച് കേന്ദ്ര റെയില്‍വേ മന്ത്രി

പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ റെയില്‍വേയ്ക്ക് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: അങ്കമാലി-ശബരി റെയില്‍പാത യാഥാര്‍ത്ഥ്യമാക്കാന്‍ കേരളം സഹകരിക്കുന്നില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സംസ്ഥാനത്തിന്റെ അലംഭാവം മൂലമാണ് പദ്ധതി വൈകുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ ആരോപിച്ചു. ഓരോ വര്‍ഷവും തിരക്ക് വര്‍ധിച്ചു വരുന്ന ശബരിമല റൂട്ടില്‍ തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമാകുന്ന പദ്ധതിയോടാണ് സംസ്ഥാന സര്‍ക്കാര്‍ അവഗണന തുടരുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തുനല്‍കി. പദ്ധതി ഒറ്റയ്ക്ക് നടപ്പിലാക്കാന്‍ റെയില്‍വേയ്ക്ക് കഴിയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

നിര്‍മ്മാണ ചെലവ് തനിച്ച്‌ വഹിക്കാനാകില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.അങ്കമാലി-ശബരിമല റെയില്‍പ്പാത പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്നുള്ള നിസ്സഹകരണം ശ്രദ്ധയില്‍പ്പെടുത്താനാണ് കത്തെന്ന് പീയുഷ് ഗോയല്‍ വ്യക്തമാക്കി. 1997-98ലെ റെയില്‍വേ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരുന്ന പദ്ധതിയായിരുന്നു ഇതെന്നും 550 കോടി രൂപയാണ് പദ്ധതിക്കായി അന്ന് നീക്കിവെച്ചിരുന്നതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.2006 മെയ് മാസത്തില്‍ തന്നെ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ഭൂമിക്ക് ആവശ്യമായ തുക അനുവദിച്ചിരുന്നു.

ഡല്‍ഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുക സ്‌മൃതി ഇറാനി ; കോണ്‍ഗ്രസിനും ആം ആദ്മിക്കും കടുത്ത എതിരാളി

എന്നാല്‍ 7 കിലോ മീറ്റര്‍ ദൂരമുള്ള അങ്കമാലി-കാലടി റൂട്ടിലേയും 10 കിലോ മീറ്റര്‍ ദൂരമുള്ള കാലടി-പെരുമ്പാവൂര്‍ റൂട്ടിലേയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മാത്രമേ ഇക്കാലയളവില്‍ നടന്നിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രദേശവാസികളുടെ പ്രതിഷേധവും സംസ്ഥാന സര്‍ക്കാരിന്റെ നിസ്സഹകരണവും കാരണം പദ്ധതി മുന്നോട്ടുപോകുന്നില്ലെന്നും കേന്ദ്രസര്‍ക്കാരിന്റെ കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.പദ്ധതിക്കുണ്ടായ കാലതാമസം കാരണം നിര്‍മ്മാണ ചെലവില്‍ വന്‍ വര്‍ധനയാണുണ്ടായിരിക്കുന്നത്.

1997ല്‍ 550 കോടി അനുവദിച്ചിരുന്നെങ്കില്‍ നിലവില്‍ ഏകദേശം 1,566 കോടി രൂപയാണ് പദ്ധതി പൂര്‍ത്തീകരിക്കാന്‍ ആവശ്യമായിട്ടുള്ളതെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.റെയില്‍വേ പാതയ്ക്ക് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാനോ മുതല്‍മുടക്കിന്റെ 50 ശതമാനം വഹിക്കാനോ കേരളം തയ്യാറാകുന്നില്ല. അതിനാല്‍ ശബരി പാത അനിശ്ചിതാവസ്ഥയിലാണെന്നും മന്ത്രി നേരത്തയും ആരോപിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button