India

ബംഗാളിൽ വോട്ടർ ഐഡികാർഡിൽ വ്യാപക തിരിമറി: ഒരേ നമ്പറിൽ കാൽലക്ഷം ഐഡി കാര്‍ഡുകള്‍, ബംഗ്ലാദേശികളുടേതെന്ന് സംശയം

കൊല്‍ക്കത്ത : പശ്ചിമ ബംഗാളിൽ ഇലക്ഷൻ ഐഡി കാർഡിൽ വ്യാപക അട്ടിമറി. റീ നമ്പറിലുള്ള കാൽ ലക്ഷം കാർഡുകൾ കണ്ടെത്തിയതോടെ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് അധികൃതർ.7.4 കോടി പേരുകളുള്ള കരട് വോട്ടർ പട്ടിക സംസ്ഥാന ചീഫ് ഇലക്ടറല്‍ ഓഫീസർ പുറത്തുവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് ഈ കണ്ടെത്തല്‍ . 16 ലക്ഷം പേരുകള്‍ ഇല്ലാതാക്കുകയോ തിരുത്തുകയോ ചെയ്തിട്ടുണ്ട്.11 വിധാൻസഭാ മണ്ഡലങ്ങളില്‍ നിന്നുള്ള തിരിച്ചറിയല്‍ കാർഡുകളാണിവ.

പ്രത്യേകിച്ചും, ബോംഗാവോണ്‍ ദക്ഷിണിലും മതിഗര-നക്സല്‍ബാരിയിലുമാണ് ഒരേ നമ്പറുകളുള്ള ഏറ്റവും കൂടുതല്‍ വോട്ടർ ഐഡികള്‍ ഉള്ളത്. മതിഗര-നക്സബാരി മണ്ഡലം നേപ്പാള്‍ അതിർത്തിയിലാണ് സ്ഥിതി ചെയ്യുന്നത്. പശ്ചിമ ബംഗാളിലെ വോട്ടർ പട്ടികയില്‍ ബംഗ്ലാദേശികള്‍ കയറിക്കൂടിയെന്നുള്ളതിന് വ്യക്തമായ തെളിവ് നല്‍കുന്നതാണ് പുതിയ വെളിപ്പെടുത്തലുകള്‍.

ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന പ്രദേശമാണ് ബോംഗോണ്‍ .ഇത് യാദൃശ്ചികമായി വന്ന പിശകാണോ അതോ നുഴഞ്ഞുകയറ്റക്കാരെ ഇന്ത്യക്കാരായി മാറ്റാനുള്ള ദുരുദ്ദേശ്യപരമായ പദ്ധതിയാണോ എന്ന് അന്വേഷിക്കുകയാണ്. എന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.മധ്യംഗ്രാം, രാജർഹട്ട്-ഗോപാല്‍പൂർ, കാനിംഗ് പുർബ, ബരുയിപൂർ പുർബ, പശ്ചിം, കുർസിയോങ്, സിലിഗുരി, ബൊംഗാവോണ്‍ ഉത്തർ, എന്നീ മണ്ഡലങ്ങളിലും ഇത്തരം തിരിച്ചറിയല്‍ കാർഡുകള്‍ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button