Latest NewsInternationalOman

ഒ​മാ​ന്റെ പുതിയ ഭ​ര​ണാ​ധി​കാ​രി​യാ​യി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു: സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ര്‍​ത്തി​യ ന​യ​ങ്ങ​ള്‍ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെന്ന് നിയുക്ത ഭരണാധികാരി

മ​സ്ക്ക​റ്റ്: ഒ​മാ​ന്‍ ഭ​ര​ണാ​ധി​കാ​രി​യാ​യി ഹൈ​തം ബി​ന്‍ താ​രി​ഖ് അ​ല്‍ സെ​യ്ദ് ചു​മ​ത​ല​യേ​റ്റു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് ബി​ന്‍ സ​യി​ദ് അ​ല്‍ സ​യി​ദി​ന്‍റെ നി​ര്യാ​ണ​ത്തെ തു​ട​ര്‍​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ത​ന്‍റെ പി​ന്‍​ഗാ​മി​യു​ടെ പേ​രെ​ഴു​തി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് സൂ​ക്ഷി​ച്ചി​രു​ന്നു. ഈ ​ക​ത്ത് തു​റ​ന്നാ​ണ് ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി നി​ശ്ച​യി​ച്ച​ത്. രാ​ജ​കു​ടും​ബ​ത്തി​ന്‍റെ ഫാ​മി​ലി കൗ​ണ്‍​സി​ല്‍ യോ​ഗം ചേ​ര്‍​ന്നാ​ണ് മു​ന്‍ സാം​സ്‍​കാ​രി​ക മ​ന്ത്രി കൂ​ടി​യാ​യ ഹൈ​തം ബി​ന്‍ താ​രി​ഖി​നെ പു​തി​യ ഭ​ര​ണാ​ധി​കാ​രി​യാ​യി പ്ര​ഖ്യാ​പി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​വി​ലെ ഫാ​മി​ലി കൗ​ണ്‍​സ​ലി​നു മു​ന്നി​ല്‍ ഹൈ​തം ബി​ന്‍ താ​രി​ഖ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. എ​ല്ലാ രാ​ജ്യ​ങ്ങ​ളു​മാ​യും സ​മാ​ധാ​ന​പ​ര​മാ​യ സ​ഹ​വ​ര്‍​ത്തി​ത്വ​വും സൗ​ഹൃ​ദ​ബ​ന്ധ​വും സ്ഥാ​പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം രാ​ജ്യ​ത്തോ​ടു​ള്ള ആ​ദ്യ സ​ന്ദേ​ശ​ത്തി​ല്‍ പ​റ​ഞ്ഞു. സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ് പു​ല​ര്‍​ത്തി​യ ന​യ​ങ്ങ​ള്‍ ത​ന്നെ​യാ​വും രാ​ജ്യം തു​ട​രു​ക​യെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു.സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സി​ന്‍റെ മ​ര​ണ​ത്തി​ല്‍ അ​നു​ശോ​ചി​ച്ച്‌ ഒ​മാ​ന്‍ മൂ​ന്നു ദി​വ​സ​ത്തെ ദു​ഖാ​ച​ര​ണം പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പ​താ​ക 40 ദി​വ​സം പ​കു​തി താ​ഴ്ത്തി കെ​ട്ടാ​നും ഒ​മാ​ന്‍ തീ​രു​മാ​നി​ച്ചു.

അന്‍പത് വര്‍ഷമായി അധികാരത്തിലിരിന്ന സുല്‍ത്താന്‍ ഖാബൂസിന്റെ ഭരണം അത്രമേൽ തൃപ്തികരമായിരുന്നു.ആധുനിക ഒമാന്റെ സൃഷ്ടാവാണ് ഖാബൂസ്. അദ്ദേഹത്തിന്റെ സാമ്പത്തിക നയങ്ങളാണ് ഒമാനെ വികസനത്തിലേക്ക് നയിച്ചത്. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വപ്‌നങ്ങളെ മുമ്പോട്ട് കൊണ്ടു പോയാല്‍ മാത്രമേ ഒമാന് മുന്നോട്ട് കുതിക്കാനാകൂ.

ഒരു രാജ്യത്തെ ജനമനസ്സുകളെ കീഴടക്കിയ മഹാനായ ഭരണാധികാരി വിടവാങ്ങുമ്പോൾ ..അനന്തരാവകാശി ആരെന്ന് ഉറ്റുനോക്കി ലോക രാജ്യങ്ങൾ

അവിവാഹിതനായ അദ്ദേഹം ജനക്ഷേമത്തിന് ഊന്നല്‍ നല്‍കി. അറബ് ലോകത്ത് സമാധാനം നിലനിര്‍ത്താനുള്ള പ്രയത്‌നങ്ങള്‍ക്ക് എന്നും മുന്നില്‍ നിന്ന ജനനായകനായിരുന്നു അദ്ദേഹം..ഒമാന്റെ വികസന നായകന്റെ വേര്‍പ്പാട് അറബ് ലോകത്തിന് കനത്ത നഷ്ടമാണ്. അറബ് ലോകത്ത് ഏറ്റവും അധികകാലം രാഷ്ട്ര നായകത്വം വഹിച്ചവ്യക്തി കൂടിയായിരുന്നു അദ്ദേഹം.

ഏറെ വേദനയോടെയാണ് ഒമാന്‍ ജനതയും അറബ് ലോകവും. വിദ്യാഭ്യാസത്തിലും ഐടിയിലും സുല്‍ത്താന്‍ നല്‍കിയത് വലിയ പ്രാധാന്യമാണ്. ഇതിനൊപ്പം ഗള്‍ഫിലെ സമാധാന വാഹകരായും ഒമാന്‍ മാറി. അതുകൊണ്ട് തന്നെ സുല്‍ത്താന്റെ നയങ്ങള്‍ മുമ്പോട്ട് കൊണ്ടു പോകണമെങ്കില്‍ അതിശക്തനായ ഭരണാധികാരി പിൻഗാമിയായിഉണ്ടാകേണ്ടതുണ്ടെന്നായിരുന്നു പൊതുവെ അഭിപ്രായം.

shortlink

Related Articles

Post Your Comments

Related Articles


Back to top button