മസ്‌കറ്റ് : ഒമാനിലെ പ്രവാസികള്‍ക്കടമുള്ള ജനങ്ങളുടെ പ്രിയങ്കരനായ നേതാവും ഭരണാധികാരിയുമായിരുന്നു അന്തരിച്ച ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദ് . എന്നാല്‍ പുതിയതായി അധികാരമേറ്റെടുത്ത സുല്‍ത്താന്‍ മലയാളികള്‍ക്ക് ഏറെ പ്രിയങ്കരനാണ്. ഈ ഇഷ്ടം എങ്ങിനെ ഉടലെടുത്തു എന്നതാണ് ഏറെ രസകരം. പ്രവാസി മലയാളികള്‍ സ്‌നേഹത്തോടെ ലാലേട്ടന്‍’ എന്നാണ് പുതിയതായി അധികാരമേറ്റെടുത്ത ഹൈതം ബിന്‍ താരിഖ് അല്‍ സഈദിനെ വിശേിപ്പിച്ചിരുന്നത്.
Read Also : ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഖബൂസ് ബിന്‍ സയദ് അല്‍ സയ്ദ് അന്തരിച്ചു
പഴമക്കാരായ ഒമാന്‍ മലയാളികള്‍ക്കിടയിലാണ് പുതിയ സുല്‍ത്താനെ ‘ലാലേട്ടന്‍’ എന്ന് വിശേഷിപ്പിച്ചിരുന്നത്. നേരത്തെ ഒമാന്റെ വിദേശകാര്യ മന്ത്രാലയം അണ്ടര്‍ സെക്രട്ടറിയായും സെക്രട്ടറി ജനറലായുമെല്ലാം സുല്‍ത്താന്‍ ഹൈതം സേവനം ചെയ്തിരുന്ന കാലം. വിവിധ സ്ഥലങ്ങളില്‍ വെച്ച് സുല്‍ത്താന്‍ ഹൈതമിനെ കാണുന്നവരെല്ലാം രൂപത്തില്‍ മോഹന്‍ ലാലിനോടുള്ള സാമ്യത ശ്രദ്ധിച്ചു. പിന്നീട് ഇത് മലയാളികള്‍ക്കിടയിലെ സുല്‍ത്താന്‍ ഹൈതമിനുള്ള വിശേഷണമായി മാറി.
പുതിയ ഭരണാധികാരിയെ തങ്ങളുടെ ഇഷ്ട നടനോട് ചേര്‍ത്ത് പറയുമ്പോള്‍ ഒമാന്‍ മലയാളികള്‍ ഒരിക്കലും കരുതിയില്ല ഒമാന്റെ ഭാവി സുല്‍ത്താനെയാണ് ഇങ്ങിനെ സ്നേഹത്തോടെ വിശേഷിപ്പിക്കുന്നതെന്ന്. കാലം ഏറെ കഴിഞ്ഞ് ഹൈതം ബിന്‍ താരിഖ് അല്‍ സഈദ്, സുല്‍ത്താന്‍ ഹൈതം ആയി മാറിയപ്പോഴും ആ പഴയ മോഹന്‍ലാല്‍ സാദൃശ്യത്തില്‍ ചെറിയ മാറ്റം മാത്രമാണുള്ളതെന്ന് ഒമാനിലെ പ്രവാസികള്‍ പറയുന്നു
അല്‍ ബുസ്താന്‍ കൊട്ടാരത്തില്‍ നടന്ന യോഗത്തിലാണ് ഹൈതമിന്റെ പേര് അടുത്ത ഭരണാധികാരിയായി പ്രഖ്യാപിച്ചത്. സുല്‍ത്താന്‍ ഖാബൂസിന്റെ വികസന കാഴ്ചപ്പാടുകളോടും ചേര്‍ന്നു നിന്ന ഹൈതം ബിന്‍ താരിഖ് അല്‍ സഈദ് ഒമാന്റെ ഭരണം ഏറ്റെടുക്കുമ്പോള്‍ ഏറെ പ്രതീക്ഷയിലാണ് രാഷ്ട്രം.
Post Your Comments