
മസ്‌കത്ത്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് അഭിനന്ദനം അറിയിച്ച് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്. ജി20 അധ്യക്ഷ പദവി അലങ്കരിക്കുന്ന ഇന്ത്യയ്ക്ക് അഭിനന്ദനം അറിയിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഡൽഹിയിൽ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സുൽത്താന്റെ സന്ദേശം കൈമാറി. വ്യാഴാഴ്ച വിദേശകാര്യ മന്ത്രിമാരുടെ ഉച്ചകോടിയുടെ ഭാഗമായി കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറുമായി ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.
Post Your Comments