Latest NewsUAENewsInternationalOmanGulf

യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി

മസ്‌കത്ത്: യുഎഇ സന്ദർശിക്കാൻ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്. ബുധനാഴ്ച്ച അദ്ദേഹം യുഎഇയിൽ എത്തും. യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ക്ഷണപ്രകാരമാണ് ഒമാൻ സുൽത്താൻ യുഎഇയിൽ എത്തുന്നത്.

Read Also: മോദി സർക്കാർ പ്രവർത്തിക്കുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങൾക്ക് എതിരായി: രൂക്ഷ വിമർശനവുമായി സീതാറാം യെച്ചൂരി

അബുദാബിയിൽ ജിസിസി രാഷ്ട്ര നേതാക്കൾ, ജോർദാൻ രാജാവ്, ഈജിപ്ത് പ്രസിഡന്റ് എന്നിവർ പങ്കെടുക്കുന്ന യോഗത്തിലും അദ്ദേഹം പങ്കെടുക്കും. യുഎഇയിൽ പ്രസിഡന്റുമായും അദ്ദേഹം കൂടിക്കാഴ്ച്ച നടത്തും. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം വർദ്ധിപ്പിക്കുന്നത് ഉൾപ്പെടെ നിരവധി വിഷയങ്ങളിൽ ഇരുവരും ചർച്ച നടത്തുമെന്നാണ് വിവരം. വ്യാപാരം, വ്യവസായം, നിക്ഷേപം, സഹകരമം തുടങ്ങിയ വിഷയങ്ങളിലും ചർച്ച നടക്കും.

Read Also: പാറയുമായി വന്ന ലോറി കാറിനു മുകളിലേക്ക് മറിഞ്ഞു : കാര്‍ പൂര്‍ണമായും തകര്‍ന്നു, യാത്രക്കാര്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

shortlink

Related Articles

Post Your Comments

Related Articles


Back to top button