ThiruvananthapuramKeralaCinemaNattuvarthaMollywoodLatest NewsNewsEntertainmentMovie Gossips

വ്ലോഗര്‍ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി നിർമ്മാതാക്കൾ

തിരുവനന്തപുരം: യൂട്യൂബ് വ്ലോഗറും സിനിമ നിരൂപകനുമായ അശ്വന്ത് കോക്കിനെതിരെ വിദ്യാഭ്യാസ മന്ത്രി വിശിവന്‍കുട്ടിക്ക് പരാതി നല്‍കി ചലച്ചിത്ര നിര്‍മ്മാതാക്കള്‍. ആലക്കോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപകനായ അശ്വന്ത് കോക്ക് തൊഴിൽ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ചാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മന്ത്രിയ്ക്ക് പരാതി നല്‍കിയിട്ടുള്ളത്.

നേരത്തെ, സിനിമകളെ വികലമായ രീതിയില്‍ റിവ്യു ചെയ്ത് സോഷ്യല്‍ മീഡിയയിലൂടെ അശ്വന്ത് കോക്ക് പണമുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടി സിനിമാ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക സർക്കാരിന് പരാതി നൽകിയിരുന്നു. എന്നാൽ, പരാതിയിൽ പരിഹാരമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വീണ്ടും വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്. വിഷയത്തില്‍ മന്ത്രി ഉടൻ ഇടപെടണമെന്നും നിർമാതാക്കളുടെ സംഘടന പരാതിയിൽ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button