Latest NewsKeralaIndia

“സോണിയയുടെ വസ്ത്രം കഴുകിക്കൊടുത്തിട്ടല്ല സെന്‍കുമാര്‍ കേരള ഡിജിപി ആയത്” ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച

കോഴിക്കോട്: സെൻകുമാറിനെതിരെ പ്രതികരിച്ച രമേശ് ചെന്നിത്തലക്കെതിരെ രൂക്ഷ വിമർശനവുമായി യുവമോർച്ച സംസ്ഥാന അധ്യക്ഷൻ അഡ്വ.പ്രകാശ് ബാബു. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി ഐപിഎസ് നേടി നിരവധി വർഷം പോലീസിൽ മികവ് തെളിയിച്ച ശേഷമാണ് ഡിജിപി ആയത്. അദ്ദേഹം സിവിൽ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോൾ താങ്കൾ പാവാട അലക്ക് പരിശീലനത്തിലായിരുന്നു.

നല്ല അലക്കുകാർ വേറെ ഇല്ലാത്തത് കൊണ്ട് താങ്കൾ ആഗ്രഹിച്ചത് കിട്ടി. വേറെ യോഗ്യൻ ഇല്ലാത്തത് കൊണ്ട് സെൻകുമാർ ഡിജിപിയുമായി എന്ന് പ്രകാശ് ബാബു കുറ്റപ്പെടുത്തി. നേരത്തെ സെൻകുമാറിനെതിരെ ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപണം ഉന്നയിച്ചിരുന്നു. ഇതിനെതിരെയാണ് യുവമോർച്ചാ അധ്യക്ഷന്റെ ഫേസ്‌ബുക്ക് പോസ്റ്റ്. അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

പിതൃശൂന്യതയെ നിന്റെ പേരോ രമേശ് ചെന്നിത്തല …
സോണിയ ഗാന്ധിയുടെ അടിപ്പാവാട കഴുകിക്കൊടുത്തിട്ടല്ല ടി.പി.സെൻകുമാർ കേരള ഡി.ജി.പി.ആയത്. സിവിൽ സർവ്വീസ് പരീക്ഷക്ക് വേണ്ടി വർഷങ്ങളോളം കഠിനാദ്ധ്വാനം ചെയ്ത് ഉന്നത റാങ്ക് വാങ്ങി IPS നേടി നിരവധി വർഷം പോലീസിൽ മികവ് തെളിയിച്ച ശേഷമാണ് DGP ആയത്. അദ്ദേഹം സിവിൽ പരീക്ഷ തയ്യാറെടുപ്പ് നടത്തുമ്പോൾ താങ്കൾ പാവാട അലക്ക് പരിശീലനത്തിലായിരുന്നു. നല്ല അലക്കുകാർ വേറെ ഇല്ലാത്തത് കൊണ്ട് താങ്കൾ ആഗ്രഹിച്ചത് കിട്ടി.

വേറെ യോഗ്യൻ ഇല്ലാത്തത് കൊണ്ട് സെൻകുമാർ DGP യുമായി.’ചക്കയാണേൽ ചുഴിഞ്ഞു നോക്കാം’, സെൻകുമാറിനെ ഡിജിപിയാക്കിയത് താൻ‌ ചെയ്ത മഹാ അപരാധമെന്ന് പറയാൻ താങ്കളുടെ തറവാട്ട് കാരണവന്മാരുടെ പാരമ്പര്യ അവകാശമല്ല DGP യുടെ നിയമനം. അതിന്റെ മാനദണ്ഡം യോഗ്യത മാത്രമാണ്. അത് സെൻകുമാറിനുണ്ടെന്നുള്ളത് സുപ്രിം കോടതിയും വ്യക്തമാക്കിയിട്ടുണ്ട്.

പ്രതിപക്ഷ നേതാവ്‌ രമേശ് ചെന്നിത്തല. ടി.പി സെൻകുമാറിനെ ഡിജിപി ആക്കിയതിൽ പശ്ചാത്താപമുണ്ടെന്നു പറയുന്ന താങ്കളെയൊക്കെ ചുമന്നവരും ചുമക്കുന്നവരും അങ്ങയുടെ പിതൃശൂന്യ പ്രസ്താവന കണ്ട് ലജ്ജിക്കുന്നുണ്ടാകും..പിന്നെ ഒറ്റ തന്ത അവകാശപ്പെടുന്നവർ നിലപാട് പറയുമ്പോൾ അസഹിഷ്ണുതയുടെ കുരു പൊട്ടിയൊലിക്കുന്നവർക്കുള്ള മരുന്ന് വൈദ്യശാസ്ത്രം കണ്ടു പിടിച്ചിട്ടില്ല. അത് ലഭിക്കേണ്ട സമയത്ത് കൃത്യ അളവിൽ ലഭിച്ചുകൊള്ളും…

shortlink

Related Articles

Post Your Comments

Related Articles


Back to top button