ധാക്ക: നാലു കോടി ടക്കയുടെ (3.38 കോടി രൂപ) അഴിമതി നടത്തിയെന്ന കേസില്‍ ബംഗ്ലാദേശ് മുന്‍ ചീഫ് ജസ്റ്റിസ് സുരേന്ദ്ര കുമാര്‍ സിന്‍ഹക്ക് അറസ്റ്റ് വാറന്റ്. ഫാര്‍മേഴ്സ് ബാങ്കിലെ പണം തിരിമറി നടത്തിയെന്ന കേസിലാണ് സിന്‍ഹക്കൊപ്പം ബാങ്കിന്റെ മുന്‍ എം.ഡിയും മുതിര്‍ന്ന മുന്‍ ഉദ്യോഗസ്ഥരുമടക്കം 10 പേരെ അറസ്റ്റ് ചെയ്യാന്‍ ധാക്ക സീനിയര്‍ സ്പെഷല്‍ കോടതി ജഡ്ജി കെ.എം. ഇംറുല്‍ ഖൈസ് ഉത്തരവിട്ടത്.ഫാര്‍മേഴ്സ് ബാങ്കില്‍നിന്ന് സിന്‍ഹയടക്കമുള്ളവര്‍ പണം തിരിമറി നടത്തിയതിന് തെളിവുണ്ട്.
ആണവകരാറില്‍ നിന്ന് ഇറാന് പിന്മാറി; ഞെട്ടലോടെ ലോകരാജ്യങ്ങള്‍
വ്യാജ രേഖ ഉപയോഗിച്ച് രണ്ടു വ്യവസായികള്‍ ബാങ്കില്‍ നാലു കോടി ടക്ക വായ്പയെടുക്കുകയും ഈ തുക സിന്‍ഹയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുമാണ് കമീഷന്റെ ആരോപണം.അമേരിക്കയില്‍ കഴിയുന്ന 68കാരനായ സിന്‍ഹയെ പിടികിട്ടാപുള്ളിയെന്ന് അഴിമതി വിരുദ്ധ കമീഷന് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വിശേഷിപ്പിച്ചു. വ്യാജ രേഖള്‍ ഉപയോഗിച്ച് രണ്ടു വ്യവസായികള്‍ ബാങ്കില്‍ നാലു കോടി ടക്ക വായ്പയെടുക്കുകയും ഈ തുക സിന്‍ഹയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചെന്നുമാണ് കമീഷെന്റ ആരോപണം.
Post Your Comments