KeralaNattuvarthaLatest NewsNews

കാട്ടാനയുടെ ആക്രമണത്തില്‍ ശബരിമല തീര്‍ഥാടകന്‍ മരിച്ചു

സീതത്തോട്: കാട്ടാനയുടെ ആക്രമണത്തില്‍ ശബരി മല തീര്‍ഥാടകന്‍ മരിച്ചു. അഴുത- പമ്പ റോഡില്‍ വെളുപ്പിന് നാല് മണിക്കാണ് തീര്‍തഥാകന് നേരെ അക്രമണം ഉണ്ടായത്. വെള്ളാരംചെറ്റ ഇടത്താവളത്തില്‍ വിശ്രമിക്കുകയായിരുന്ന തമിഴ്‌നാട് സ്വദേശി ഭദ്രാസന്‍ ആണ്് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. മൃതദേഹം മേര്‍ച്ചറിയിലേക്ക് മാറ്റാനും നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

കാട്ടാനകള്‍ സംഭവ സ്ഥലത്ത് തന്നെ നിലയുറപ്പിച്ചതിനാല്‍ കാനന പാതയില്‍ക്കൂടിയുള്ള യാത്ര വനം വകുപ്പ് നിര്‍ത്തി വയ്പ്പിച്ചു. പാതയിലുള്ള മറ്റ് തീര്‍ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ക്കയറ്റി പമ്പയിലേക്കെത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button