Latest NewsKeralaNews

എസ് എസ് എൽ സി പരീക്ഷ: ഹാളിൽ കുട്ടികളുടെ എണ്ണം കൂട്ടി സർക്കാർ; ആശങ്കയോടെ അധ്യാപകർ

തിരുവനന്തപുരം: ഈ വർഷത്തെ എസ് എസ് എൽ സി പരീക്ഷ നടത്തിപ്പ് ദുഷ്കരമാകുമെന്ന് അധ്യാപകർ. പരീക്ഷാ ഹാളിൽ കുട്ടികളുടെ എണ്ണം സർക്കാർ വർധിപ്പിച്ചതാണ് അധ്യാപകരുടെ ആശങ്കകൾക്ക് കാരണം. കഴിഞ്ഞവർഷം വരെ എസ്‌.എസ്.എൽ.സി, ഹയർസെക്കൻഡറി പൊതു പരീക്ഷാഹാളിൽ അനുവദനീയമായിരുന്ന പരമാവധി കുട്ടികളുടെ എണ്ണം ഇരുപതും മുപ്പതും ആയിരുന്നു. ഹയർ സെക്കൻഡറി , ഹൈസ്കൂൾ പൊതുപരീക്ഷകൾ ഏകീകരിക്കുന്നതിന്‍റെ ഭാഗമായി ഈ വർഷം വേണ്ടി വന്നാൽ ഒരു ക്ലാസിൽ പരമാവധി 39 കുട്ടികളെ വരെ ഇരുത്തി പരീക്ഷ നടത്താവുന്നതാണ് എന്നാണ് പുതിയ ഉത്തരവ്.

അങ്ങനെയാണെങ്കിൽ 13 ബെഞ്ചും ഡെസ്ക്കും ഒരു ക്ലാസിൽ ഇടേണ്ടി വരും. പരീക്ഷ ക്ലാസ് മുറിയിൽ എല്ലായിടത്തും ഇൻവിജിലേറ്റർക്ക് എത്തുക അപ്പോൾ ബുദ്ധിമുട്ടാകും. അതുവഴി അഡിഷണൽ ഷീറ്റ് വിതരണം സുഗമമായി നടത്താൻ കഴിയാത്ത സാഹചര്യം ഉണ്ടാകും. കുട്ടികൾക്ക് ഇതു മൂലം സമയനഷ്ടം ഉണ്ടാകുമെന്നും ഒരു വിഭാഗം അധ്യാപകർ ചൂണ്ടികാട്ടി.

ക്ലാസ് മുറികൾ ലഭ്യമാകുന്നത് അനുസരിച്ച് ഒരു മുറിയിൽ 20 കുട്ടികളെ മാത്രം ഇരുത്തി എസ്എസ്എൽസി പരീക്ഷ നടത്താമെന്നും ഹയർസെക്കൻഡറി കുട്ടികളാണെങ്കിൽ 30 വരെ ഇരുത്താമെന്നുമാണ് സർക്കുലറിൽ, ഇത് അശാസ്ത്രീയമാണ്. ഒരേസമയം, ഹൈസ്കൂൾ ഹയർസെക്കൻഡറി പരീക്ഷകൾ നടത്തി തീർക്കാനുള്ള തത്രപ്പാടിലാണ് ഈ സങ്കീർണമായ നടപടിക്രമങ്ങളെന്ന് അധ്യാപകർ പരാതിപ്പെടുന്നു. ഇതു കൂടാതെ കുട്ടികൾ തമ്മിലുള്ള അകലം കുറയ്ക്കുക മൂലം പരീക്ഷാ ക്രമക്കേടുകൾ വർധിക്കാനും സാധ്യതയുണ്ട്.

ALSO READ: എസ്.എസ്.എൽ.സി ഗൾഫ്, ലക്ഷദ്വീപ് പരീക്ഷാ സെന്റർ: ഡെപ്യൂട്ടി ചീഫ് സൂപ്രണ്ടുമാരുടെ നിയമനത്തിന് ഓൺലൈനായി അപേക്ഷിക്കാം

വ്യത്യസ്തരായ രണ്ട് ചീഫ് സൂപ്രണ്ടുമാരുടെ കീഴിലുള്ള ഇൻവിജിലേറ്റർമാർ ഒരു സമയം എങ്ങനെയാണ് എസ്എസ്എൽസി – ഹയർസെക്കൻഡറി കുട്ടികളെ ഒരുമിച്ചിരുത്തി പരീക്ഷ നടത്തുന്നതിന് മേൽനോട്ടം വഹിക്കുന്നത് എന്നും അധ്യാപകർക്ക് ആശങ്കയുണ്ട്. പരീക്ഷക്ലാസുകളിൽ ഇൻവിജിലേറ്റർമാരുടെ നിയമനം ഹൈസ്കൂൾ തലത്തിൽ ഡി ഇ ഒ ഓഫീസുകൾ കേന്ദ്രീകരിച്ചും ഹയർ സെക്കൻഡറി തലത്തിൽ ഹയർ വിദ്യാഭ്യാസ വകുപ്പും നടത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. പരീക്ഷകൾ മുൻകാലങ്ങളിൽ നടത്തിയ രീതിയിൽ നടത്തുന്നതിനാവശ്യമായ നടപടികൾ സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന ആവശ്യവുമായി എയ്ഡഡ് ഹയർ സെക്കൻണ്ടറി ടീച്ചേഴ്സ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button