ന്യൂഡൽഹി: പൗരത്വ ബില്ലിനെതിരെ കേരളനിയമസഭയക്ക് പ്രമേയം പാസാക്കാൻ അധികാരമുണ്ടെന്നും എന്നാൽ അത് രാജ്യത്തെ നിയമത്തെ ബാധിക്കില്ലെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്. പൗരത്വ വിഷയത്തിൽ നിയമം നിർമിക്കാൻ പാർലമെന്റിന് അധികാരമുണ്ട്. നിയമനിർമാണത്തിന് സംസ്ഥാന നിയമസഭകൾക്ക് അധികാരമില്ലെന്നും രവിശങ്കർ പ്രസാദ് വ്യക്തമാക്കി.
നിയമസഭയിൽ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച ഒ രാജഗോപാൽ എംഎൽഎയെ രവിശങ്കർ പ്രസാദ് അഭിനന്ദിക്കുകയും ചെയ്തു. അതേസമയം മുഖ്യമന്ത്രി നല്ലൊരു നിയമോപദേശകനെവച്ച് ശരിയായ നിയമവശം പരിശോധിക്കണമെന്നും മന്ത്രി പറഞ്ഞു.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന നിയമസഭ പ്രമേയം പാസാക്കിയിരുന്നു. ഒരു പ്രത്യേക മതവിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമഭേദഗതി ഭരണഘടനാവിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു.
Post Your Comments