Latest NewsNewsIndia

കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം

ചെന്നൈ: ദേശീയ പൗരത്വനിയമ ഭേദഗതിക്കെതിരേ കോലംവരച്ച് സമരം ചെയ്തവര്‍ക്കെതിരെ കേസെടുത്ത സംഭവത്തില്‍ പ്രതിഷേധിച്ച് സ്റ്റാലിന്റെയും കനിമൊഴിയുടെയും വീടിനു മുന്നില്‍ പ്രതിഷേധ കോലം. സിഎഎ, എന്‍ആര്‍സി എന്നിവയ്ക്കെതിരെ മുദ്രാവാക്യങ്ങളുമായാണ് കോലങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

എംകെ സ്റ്റാലിന്റെ വീടിനു മുന്നില്‍ വരച്ച കോലത്തിന്റെ ചിത്രങ്ങള്‍ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ‘ഞങ്ങളുടെ വീട്ടിലും എന്‍ആര്‍സി, സിഎഎ വിരുദ്ധസമരം’എന്ന കുറിപ്പോടെയാണ് സ്റ്റാലിന്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. കനിമൊഴിയുടെ സിഐടി കോളനിയിലെ വീടിനു മുന്നിലും പ്രതിഷേധക്കാര്‍ കോലം വരച്ചു. കനിമൊഴിയും തന്റെ വീടിനു മുന്നില്‍ വരച്ചിരിക്കുന്ന കോലത്തിന്റ ചിത്രം ട്വീറ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ നിയമഭേദഗതിക്കെതിരേ ചെന്നൈ ബസന്ത് നഗര്‍ ബസ് ഡിപ്പോയ്ക്ക് മുന്നില്‍ ഞായറാഴ്ച പ്രതിഷേധ കോലങ്ങള്‍ വരച്ചവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതിന്റെ കാരണം അന്വേഷിക്കാന്‍സ്റ്റേഷനിലെത്തിയ മൂന്ന് അഭിഭാഷകരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എം.കെ സ്റ്റാലിന്‍ സംഭവത്തെ അപലപിക്കുകയും പ്രതിഷേധിക്കാനുള്ള അവകാശം നിഷേധിക്കുകയാണ് പോലീസ് ചെയ്യുന്നതെന്ന് ആരോപിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button