CricketLatest NewsNews

രോഹിത് ശര്‍മയെ മറികടന്ന് പുതിയ നേട്ടം സ്വന്തമാക്കി വിരാട് കോഹ്ലി

കട്ടക്ക്: കട്ടക്ക് ഏകദിനത്തോടെ ടീം ഇന്ത്യയുടെ 2019 വര്‍ഷത്തെ ക്രിക്കറ്റ് മത്സരങ്ങളെല്ലാം അവസാനിച്ചിരിക്കുകയാണ്. ടെസ്റ്റ്, ഏകദിനം, ട്വന്റി 20 എന്നീ ഫോര്‍മാറ്റുകളില്‍ നിന്നായി രാജ്യാന്തര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടത്തോടെയാണ് ക്യാപ്റ്റന്‍ വിരാട് കോഹ്ലി ഈ വർഷം അവസാനിപ്പിച്ചിരിക്കുന്നത്. ഈ വര്‍ഷം ഒട്ടേറെ മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്ത വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയെ മറികടന്നാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കിയത്.

Read also: മകള്‍ക്ക് രാഷ്ട്രീയം മനസ്സിലാക്കാനുള്ള പ്രായം ആയിട്ടില്ല; വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്ന് ഗാംഗുലി

ഈ വര്‍ഷം ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നുമായി 2455 റണ്‍സാണ് കോഹ്ലി സ്വന്തമാക്കിയത്. രോഹിത്തിന്റെ പേരിലുള്ളത് 2442 റണ്‍സും. 26 ഏകദിനങ്ങളില്‍ നിന്ന് 1377 റണ്‍സ്, എട്ടു ടെസ്റ്റില്‍ നിന്ന് 612 റണ്‍സ്, 10 ട്വന്റി 20-യില്‍ നിന്ന് 466 റണ്‍സ് എന്നിങ്ങനെയാണ് കോഹ്‌ലിയുടെ നേട്ടം. 2082 റണ്‍സോടെ പാക് താരം ബാബര്‍ അസം ആണ് റണ്‍വേട്ടയില്‍ കോഹ്ലിക്കും രോഹിത്തിനും പിന്നില്‍. അതേസമയം 42 വിക്കറ്റുകളുമായി ഈ വര്‍ഷത്തെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ഒന്നാമത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button