ന്യൂ ഡൽഹി : പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി വീണ്ടും നീട്ടി നൽകി. നേരത്തെ ഡിസംബർ 31 ആയിരുന്നു അനുവദിച്ചിരുന്ന അവസാന തീയതിയെങ്കിൽ, ഇപ്പോൾ മാർച്ച് 31 വരെയാണ് നീട്ടി നൽകിയിരിക്കുന്നത്. കേന്ദ്ര ആദായ നികുതി വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു മുൻപും പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കേണ്ട തിയതി പലപ്പോഴായി അദായ നികുതി വകുപ്പ് നീട്ടിയിരുന്നു.
Also read : വിസയും പാസ്‍പോര്‍ട്ടുമില്ല, നേപ്പാളിലേക്ക് കടക്കാൻ ശ്രമം : വിദേശി പിടിയിൽ
ആദായനികുതി വകുപ്പിന്‍റെ ഇ-ഫയലിംഗിലൂടെ വളരെ എളുപ്പത്തിൽ ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കും. ഇതിനായി ആധാറും പാന്‍ നമ്പറും നല്‍കിയ ശേഷം ഒടിപി വഴിയോ അല്ലാതെയോ ബന്ധിപ്പിക്കാവുന്നതും നേരത്തെ നിങ്ങളുടെ ആധാര്‍ പാനുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്നും പരിശോധിക്കാവുന്നതുമാണ്. ആധാറുമായി പാന്‍കാര്‍ഡ് ബന്ധിപ്പിച്ചില്ലെങ്കില്‍ ആദായ നികുതി ഫയലിംഗ് നടത്താന്‍ സാധിക്കില്ല.
Post Your Comments